---
title: "സംസ്ഥാന പുരുഷ വനിത ഒളിമ്പിക് വോളിബോള്‍  ചാമ്പ്യന്‍ഷിപ്പിന് വടകരയില്‍ ഇന്ന് തുടക്കം"
english_title: "State Men's and Women's Olympic Volleyball The championship starts today in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40215/state-mens-and-womens-olympic-volleyball-the-championship-starts-today-in-vadakara"
published_at: "2022-05-01T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626e10c87f570_volyball.jpg"
keywords: []
---

# സംസ്ഥാന പുരുഷ വനിത ഒളിമ്പിക് വോളിബോള്‍  ചാമ്പ്യന്‍ഷിപ്പിന് വടകരയില്‍ ഇന്ന് തുടക്കം

> **Lead Summary:** **വടകര:** മൂരാട് യുവശക്തിയുടെ ആഭിമുഖ്യത്തില്‍ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന പുരുഷ വനിത ഒളിമ്പിക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. മത്സരം വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. പുരുഷ വനിതാ വിഭാഗങ്ങളില്‍ നിത്യേന 4 മത്സരങ്ങള്‍ വീതം നടക്കുന്നതാണ്.

## Article Content

**വടകര:** മൂരാട് യുവശക്തിയുടെ ആഭിമുഖ്യത്തില്‍ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംസ്ഥാന പുരുഷ വനിത ഒളിമ്പിക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. മത്സരം വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. പുരുഷ വനിതാ വിഭാഗങ്ങളില്‍ നിത്യേന 4 മത്സരങ്ങള്‍ വീതം നടക്കുന്നതാണ്.

മെയ് 6ന് 2 സെമി ഫൈനല്‍ മത്സരങ്ങളും 7ന് ഫൈനല്‍ മത്സരങ്ങളും നടക്കുന്നതാണ്. നാഷനല്‍ ഹൈവേയില്‍ മൂരാട് ഓയില്‍മില്‍ സ്റ്റോപ്പിന് സമീപം തയ്യാറാക്കിയ 'വണ്‍ ടൂ ത്രി എസോറിയം ഫഌഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ മത്സരം നടക്കുക. 

സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നുള്ള പുരുഷടീമും 13 വനിതടീമുകളും ഈ ചാമ്പ്യന്‍ഷിപ്പില്‍ നോക്കൗട്ട് അടിസ്ഥാനത്തില്‍ മത്സരിക്കും. വടകരയില്‍ വോളിബോളിന്റെ പ്രധാന്യം വിലയിരു ത്തിയാണ് പ്രഥമ ഒളിമ്പിക് വോളി വടകരക്ക് അനുവദിച്ചുകിട്ടിയത്. കേരളത്തിലെ വോളിബോള്‍ രംഗത്തെ ദേശീയ അന്തര്‍ദേശീയ ഡിപ്പാര്‍ട്ട്‌മെന്റല്‍ വോളി താരങ്ങള്‍ വിവിധ ജില്ലകളുടെ ജേഴ്‌സി അണിഞ്ഞ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. 3000 പേര്‍ ഇരുന്ന് കളികാണാന്‍ ഗാലറിയില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1000 പേര്‍ക്കിരുന്ന് കളികാണാന്‍ കസേരയും ഒരുക്കിയിട്ടുണ്ട്.

സ്റ്റേഡിയ ത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലമാണ് നിയന്ത്രിക്കുന്നത്. ഗാലറി യില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ഇരിപ്പടം ഒരുക്കിയിട്ടുണ്ട്. ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ഇവിടെ എത്തുന്ന താരങ്ങള്‍ക്കും, ഒഫീഷ്യല്‍സിനും ഉള്ള താമസസൗകര്യം മൂരാടും പരിസരത്തുമുള്ള വീടുകളില്‍ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിനകത്തും പുറത്തും കേന്റീന്‍ സൗകര്യവും ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ലഭിക്കുന്ന ആദായം കൊണ്ട് നേഷനല്‍ ഹൈവെ റോഡ് വികസനത്തില്‍ നഷ്ടപ്പെട്ടുപോയ ഓഫീസിന് പകരം സ്വന്തമായി ക്ലബ്ബ് വാങ്ങിയ മൂന്നര സെന്റ് സ്ഥലത്ത് ഓഫീസ് നിര്‍മ്മിക്കുവാന്‍ വേണ്ടി വിനിയോഗിക്കു. 

ചാമ്പ്യന്‍ഷിപ്പിലെ പുരുഷവിഭാഗം ജേതാക്കള്‍ക്ക് മുന്‍ ഒളിമ്പ്യന്‍ ഇരിങ്ങല്‍ പപ്പന്‍ സ്മാരക ട്രോഫിയും റണ്ണര്‍അപ്പിന് മുന്‍ ചോറോട് പഞ്ചായത്ത് പ്രസിഡണ്ട് എ.അബൂബക്കര്‍ സ്മാരക ട്രോഫിയും, വനിതാവിഭാഗം ചാമ്പ്യന്മാര്‍ക്ക് വടകരയിലെ മുന്‍തലമുറയിലെ പ്രമുഖ വോളിസംഘാടകനായ എസ്.വി.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ സ്മാരക ട്രോഫിയും റണ്ണര്‍അപ്പിന് കെ.ശശീന്ദ്രന്‍ സ്മാരക ട്രോഫിയും നല്‍കുന്ന താണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40215/state-mens-and-womens-olympic-volleyball-the-championship-starts-today-in-vadakara)