---
title: "മെയ് ദിനത്തില്‍ എച്ച് എംഎസ് വടകരയില്‍ തൊഴിലാളി സംഗമം സംഘടിപ്പിച്ചു"
english_title: "MAY FUNCTION IN VATAKARA - MANAYATH CHANDRAN HMS "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40313/may-function-in-vatakara-manayath-chandran-hms"
published_at: "2022-05-01T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626eb2a60b96a_MANAYATH CHANDRAN.jpg"
keywords: []
---

# മെയ് ദിനത്തില്‍ എച്ച് എംഎസ് വടകരയില്‍ തൊഴിലാളി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി മുതലാളി വര്‍ഗ്ഗം ഒന്നിക്കുന്ന സാഹചര്യത്തില്‍ വരാന്‍ പോകുന്ന വിപത്തിനെതിരെ ചെറുത്തു നില്‍ക്കാന്‍ ലോക തൊഴിലാളി വര്‍ഗ്ഗം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് എച്ച് എംഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വരെ അതേ രൂപത്തില്‍ പുനരധിവസിപ്പിക്കാന്‍ ആ വശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.

## Article Content

**വടകര: **ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി മുതലാളി വര്‍ഗ്ഗം ഒന്നിക്കുന്ന സാഹചര്യത്തില്‍ വരാന്‍ പോകുന്ന വിപത്തിനെതിരെ ചെറുത്തു നില്‍ക്കാന്‍ ലോക തൊഴിലാളി വര്‍ഗ്ഗം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് എച്ച് എംഎസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന വരെ അതേ രൂപത്തില്‍ പുനരധിവസിപ്പിക്കാന്‍ ആ വശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.

എച്ച് എംഎസ് വടകര മണ്ഡലം കമ്മിറ്റി വടകരയില്‍ സംഘടിപ്പിച്ച മെയ് ദിന തൊഴിലാളി സംഗമം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സി. കുമാരന്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ എ.ടി. ശ്രീധരന്‍ ,കെ.കെ. കൃഷ്ണന്‍ , എടയത്ത് ശ്രീധരന്‍, പ്രസാദ് വിലങ്ങില്‍, കെ. പ്രകാശന്‍ , സി.വി.ഗോവിന്ദന്‍, പ്രസീത് കുമാര്‍ പി.പി, കെ.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ എം ഗോപാലന്‍സ്വാഗതവും, രഞ്ജിത് കാരാട്ട് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40313/may-function-in-vatakara-manayath-chandran-hms)