---
title: "അനധികൃത വിദേശമദ്യ വില്‍പ്പന നടത്തിയ കേസില്‍ പുതുപ്പണം സ്വദേശി റിമാന്‍ഡില്‍"
english_title: "In the case of illegal sale of foreign liquor vatakara native  remanded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4035/in-the-case-of-illegal-sale-of-foreign-liquor-vatakara-native-remanded"
published_at: "2021-10-07T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615f1e9b9754b_pradeepan pk .jpg"
keywords: []
---

# അനധികൃത വിദേശമദ്യ വില്‍പ്പന നടത്തിയ കേസില്‍ പുതുപ്പണം സ്വദേശി റിമാന്‍ഡില്‍

> **Lead Summary:** **വടകര :** മാഹിയില്‍ നിന്നും അനധികൃതമായി വിദേശ മദ്യം കടത്തിയ കേസില്‍ പുതുപ്പണം സ്വദേശി റിമാന്‍ഡില്‍. പുതുപ്പണം പടിഞ്ഞാറെ കുറ്റിയില്‍ വീട്ടില്‍ പ്രദീപന്‍ ആണ് എക്‌സ്സൈസ് സംഘത്തിന്റെ പിടിയിലായത്.

## Article Content

**വടകര :** മാഹിയില്‍ നിന്നും അനധികൃതമായി വിദേശ മദ്യം കടത്തിയ കേസില്‍ പുതുപ്പണം സ്വദേശി റിമാന്‍ഡില്‍. പുതുപ്പണം പടിഞ്ഞാറെ കുറ്റിയില്‍ വീട്ടില്‍ പ്രദീപന്‍ ആണ് എക്‌സ്സൈസ് സംഘത്തിന്റെ പിടിയിലായത്.

കരിമ്പനപാലം പാലോളിപാലം മുരാട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. വില്പനക്കായി സുക്ഷിച്ച 39 ബോട്ടില്‍ (7.02 ലിറ്റര്‍) വിദേശ മദ്യം ഇയാളില്‍ നിന്നും പിടികൂടി.

വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാഡ് ചെയ്തു.

പ്രിവറ്റീവ് ഓഫീസര്‍ തറോല്‍ രാമചന്ദ്രന്‍ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍  സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ഉനൈസ് ,ശ്യാംരാജ് ,ഡ്രൈവര്‍ ബബിന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4035/in-the-case-of-illegal-sale-of-foreign-liquor-vatakara-native-remanded)