ദേശീയ പാതാ വികസനത്തിന് വിട്ടു കൊടുത്ത ഒഞ്ചിയത്തെ സിപിഐ ഓഫീസ് പുതുക്കിപ്പണിതു

ദേശീയ പാതാ വികസനത്തിന് വിട്ടു കൊടുത്ത ഒഞ്ചിയത്തെ സിപിഐ ഓഫീസ് പുതുക്കിപ്പണിതു
May 2, 2022 10:58 AM | By Rijil

ഒഞ്ചിയം: നാടിന്റെ വികസനത്തോടൊപ്പം നില്‍ക്കാനും അതിനുവേണ്ടി ശക്തമായി വാദിക്കാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കഴിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നാദാപുരം റോഡില്‍ പുതുക്കിപ്പണിത സിപിഐ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി ഓഫീസായ ടി വി തോമസ് സ്മാരക മന്ദിരം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരെ ജനം വെറുക്കും. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കുകയും പുനരധിവാസം ഉറപ്പാക്കുകയുമാണ് കേരള സര്‍ക്കാര്‍ നയം. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ സിപിഐയുടെ പത്തോളം ഓഫീസുകളാണ് വിട്ടുനല്‍കേണ്ടി വന്നിട്ടുള്ളത്. ഒഞ്ചിയത്തെ ടി വി തോമസ് സ്മാരകത്തിനുള്‍പ്പെടെ ഇത്തരത്തില്‍ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്.

കാലത്തിനനുസരിച്ച മാറ്റം വികസനരംഗത്തും അനിവാര്യമാണ്. എല്ലാ നവോത്ഥാന പ്രസ്ഥാനങ്ങളും സാമൂഹിക പുരോഗതിയാണ് ലക്ഷ്യംവെച്ചിരുന്നത്. അതിനെ പുറകോട്ട് നയിക്കാനുള്ള എല്ലാ ശ്രമങ്ങളേയും ചെറുത്തു തോല്പിക്കണം. രാജ്യത്തെ വര്‍ഗ്ഗീയമായി ചേരിതിരിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് ആര്‍എസ്എസ് നയിക്കുന്ന കേന്ദ്ര ഭരണകൂടം പ്രാവര്‍ത്തികമാക്കുന്നത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ്.

വര്‍ഗ്ഗീയതയെ എതിര്‍ക്കുകയെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. മതരാഷ്ട്രം എന്ന സങ്കല്പത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ബിജെപി ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനില്പ് ഉയരണം. നമ്മുടെ ഫെഡറലിസത്തേയും ഭരണഘടനയേയും ജനാധിപത്യ സംവിധാനത്തേയും അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ടി വി തോമസ് എന്ന തൊഴിലാളി നേതിവിന്റെ ഉജ്ജ്വലമായ പോരാട്ടം ഏതൊരു പാര്‍ട്ടി പ്രവര്‍ത്തകനും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഐ വടകര മണ്ഡലം കമ്മിറ്റി അംഗം കെ ഗംഗാധരക്കുറുപ്പ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി എന്‍ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി ടി വി ബാലന്‍, ഇ കെ വിജയന്‍ എംഎല്‍എ, പാര്‍ട്ടി ജില്ലാകൗണ്‍സില്‍ അംഗം സോമന്‍ മുതുവന, സി പി ഐ വടകര മണ്ഡലം സെക്രട്ടറി ആര്‍ സത്യന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ എം വിമല എന്നിവര്‍ സംസാരിച്ചു. എന്‍സി ഡി സി എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശനെ ചടങ്ങില്‍ ആദരിച്ചു.

സിപിഐ ഒഞ്ചിയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി പി രാഘവന്‍ സ്വാഗതവും അഡ്വ. ഒ ദേവരാജ് നന്ദിയും പറഞ്ഞു. നവീകരിച്ച ഓഫീസ് കെട്ടിടം പാര്‍ട്ടി നേതാക്കളായ സി എന്‍ ചന്ദ്രന്‍, ടി വി ബാലന്‍ എന്നിവര്‍ ചേര്‍ന്ന് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. ശിലാഫലകം അനാച്ഛാദനം ഇ കെ വിജയന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ആര്‍ട്ടിസ്റ്റ് ആര്‍ കെ രാജന്‍ വരച്ച ടി വി തോമസിന്റെ ഛായാചിത്രം സി എന്‍ ചന്ദ്രന്‍ അനാച്ഛാദനം ചെയ്തു. ടി വി ബാലന്‍ ഓഫീസ് അങ്കണത്തില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി.

Renovated TV Thomas Memorial Building inauguration in Nadapuram Road

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories