---
title: " സാന്‍ഡ് ബാങ്ക്‌സിലെ ഗുണ്ടകളായ  സെക്യൂരിറ്റി ജീവനക്കാരെ മാറ്റിനിര്‍ത്തമെന്ന് യൂത്ത് കോണ്‍ഗ്രസ്"
english_title: "Goons security personnel at Sand Banks Youth Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40382/goons-security-personnel-at-sand-banks-youth-congress"
published_at: "2022-05-02T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f77582b83d_sand banks.jpg"
keywords: []
---

#  സാന്‍ഡ് ബാങ്ക്‌സിലെ ഗുണ്ടകളായ  സെക്യൂരിറ്റി ജീവനക്കാരെ മാറ്റിനിര്‍ത്തമെന്ന് യൂത്ത് കോണ്‍ഗ്രസ്

> **Lead Summary:** **വടകര: ** വിനോദ സഞ്ചരികള്‍ക്കും സാന്‍ഡ്ബാങ്ക്‌സിനും സുരക്ഷ ഉറപ്പ് വരുത്തേണ്ട സെക്യൂരിറ്റി ജീവിനക്കാര്‍ തമ്മില്‍ തല്ലി ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ആയ സംഭവത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള ജീവനക്കാരെ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

**വടകര: ** വിനോദ സഞ്ചരികള്‍ക്കും സാന്‍ഡ്ബാങ്ക്‌സിനും സുരക്ഷ ഉറപ്പ് വരുത്തേണ്ട സെക്യൂരിറ്റി ജീവിനക്കാര്‍ തമ്മില്‍ തല്ലി ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ആയ സംഭവത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ള ജീവനക്കാരെ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഇത്തരം സംഘര്‍ഷങ്ങള്‍ ഇതിന് മുന്‍പും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ടെങ്കിലും അധികൃതര്‍ നടപടി എടുക്കാന്‍ തയ്യാറാവുന്നില്ല..ഇതിന് മുന്‍പ് ചില സെക്യൂരിറ്റി ജീവനക്കാര്‍ വിനോദ സഞ്ചാരികള്‍ക്ക് ലഹരിമരുന്ന് വില്പന നടത്തുന്നത് നാട്ടുകാര്‍ കയ്യോടെ പിടിച്ചെങ്കിലും അന്നും ജീവനക്കാരെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതര്‍ സ്വീകരിച്ചത്.

ഇത്തരം ഗുണ്ടകളെയും ക്രിമിനലുകളെയും ശമ്പളം കൊടുത്തു ജീവനക്കാരാക്കി നിര്‍ത്താനാണ് ഭാവമെങ്കില്‍ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി.

മണ്ഡലം പ്രസിഡന്റ് അജേഷ് കോയാന്റവിട അധ്യക്ഷത വഹിച്ചു.. പ്രഭിന്‍ പാക്കയില്‍. രാഹുല്‍ദാസ്. അഭിനന്ദ് ജെ മാധവ്. വിപിന്‍ പുറങ്കര.. തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40382/goons-security-personnel-at-sand-banks-youth-congress)