---
title: "അമരാവതി കൂട്ടായ്മ സംഘടിപ്പിച്ച  സമൂഹ നോമ്പുതുറ ശ്രദ്ധേയമായി"
english_title: "ifthar meet at villapalli amaravathi "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40413/ifthar-meet-at-villapalli-amaravathi"
published_at: "2022-05-02T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626f90c704e75_ifthar meet villapalli.jpg"
keywords: []
---

# അമരാവതി കൂട്ടായ്മ സംഘടിപ്പിച്ച  സമൂഹ നോമ്പുതുറ ശ്രദ്ധേയമായി

> **Lead Summary:** **വില്യാപ്പള്ളി : **അമരാവതി കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി.പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത ചടങ്ങ് നാടിന് ആഘോഷമായി മാറി.

## Article Content

**വില്യാപ്പള്ളി : **അമരാവതി കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി.പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത ചടങ്ങ് നാടിന് ആഘോഷമായി മാറി.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ മുരളി ആമുഖപ്രസംഗം നടത്തി. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നസീമ തട്ടാം കുന്നി വി കെ മുരളി മാസ്റ്റര്‍, പി കെ സുഭിഷ യൂനുസ് മലാരമ്പത് എന്നിവര്‍ സംസാരിച്ചു.

യൂനുസ് മാലാരമ്പത്, റിയാസ് പീടികയില്‍, അമല്‍ അബ്ബാസ്, പി കെ ശശി, റയീസ് മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40413/ifthar-meet-at-villapalli-amaravathi)