---
title: "ചാത്തോത്ത് മുക്ക് എടക്കണ്ടി അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "ROAD INAUGURTION -  thiruvallore grama panchayath - kuttiyadi mla"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40449/road-inaugurtion-thiruvallore-grama-panchayath-kuttiyadi-mla"
published_at: "2022-05-02T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626fb7b7aaf43_road thiruvallore .jpg"
keywords: []
---

# ചാത്തോത്ത് മുക്ക് എടക്കണ്ടി അമ്പലം റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** തിരുവള്ളൂര്‍: ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ചാത്തോത്ത് മുക്ക് എടക്കണ്ടി അമ്പലം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. റോഡിന്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു.

## Article Content

തിരുവള്ളൂര്‍: ഗ്രാമപഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ചാത്തോത്ത് മുക്ക് എടക്കണ്ടി അമ്പലം റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. റോഡിന്റെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷയായി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍, പഞ്ചായത്ത് അംഗങ്ങളായ ഹംസ വായേരി, ടി.വി. സഫീറ, എ.മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40449/road-inaugurtion-thiruvallore-grama-panchayath-kuttiyadi-mla)