---
title: "വിമതര്‍ക്ക് മുന്നറിയിപ്പുമായി വടകരയിലെ ഐഎന്‍എല്‍ നേതൃത്വം "
english_title: "INL leadership in Vadakara warns rebels"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4047/inl-leadership-in-vadakara-warns-rebels"
published_at: "2021-10-07T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615f2bb000a80_INL VATAKARA .jpg"
keywords: []
---

# വിമതര്‍ക്ക് മുന്നറിയിപ്പുമായി വടകരയിലെ ഐഎന്‍എല്‍ നേതൃത്വം 

> **Lead Summary:** വടകര : വടകര മണ്ഡലത്തില്‍ ഐ എന്‍ എല്‍ന്റെ പേരില്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഐ എന്‍ എല്‍ വടകര മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. നാളെ ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ഭരണകൂട ഭീകരതക്കെതിരെയും, ആസാം വംശഹത്യക്കെ തിരെയും നടക്കുന്ന സമരത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. വടകര മണ്ഡലം പ്രസിഡണ്ട് കെ കെ ഹംസ ഹാജി അദ്ധ്യക്ഷത വഹിച്ചു. മുക്കോലക്കല്‍ ഹംസ ഹാജി,ടി വി ടി മഷ്ഹൂദ്, സി കെ കരീം,എം പി അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സിക്രട്ടറി മുബാസ് കല്ലേരി സ്വാഗതവും ട്രഷറര്‍ കെ പി മൂസ്സ ഹാജി നന്ദിയും പറഞ്ഞു.

## Article Content

വടകര : വടകര മണ്ഡലത്തില്‍ ഐ എന്‍ എല്‍ന്റെ പേരില്‍ സമാന്തര പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഐ എന്‍ എല്‍ വടകര മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. നാളെ ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ ഭരണകൂട ഭീകരതക്കെതിരെയും, ആസാം വംശഹത്യക്കെ തിരെയും നടക്കുന്ന സമരത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. വടകര മണ്ഡലം പ്രസിഡണ്ട് കെ കെ ഹംസ ഹാജി അദ്ധ്യക്ഷത വഹിച്ചു. മുക്കോലക്കല്‍ ഹംസ ഹാജി,ടി വി ടി മഷ്ഹൂദ്, സി കെ കരീം,എം പി അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സിക്രട്ടറി മുബാസ് കല്ലേരി സ്വാഗതവും ട്രഷറര്‍ കെ പി മൂസ്സ ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4047/inl-leadership-in-vadakara-warns-rebels)