---
title: "സി എച്ച് സെന്റര്‍ പെരുന്നാള്‍ ദിനത്തില്‍ അയ്യാരിരത്തിലധികം പേര്‍ക്ക് ഭക്ഷണം നല്‍കും."
english_title: "CH Center on Feast Day More than five thousand people will be fed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40471/ch-center-on-feast-day-more-than-five-thousand-people-will-be-fed"
published_at: "2022-05-02T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626fd9a46a52b_ch centre clt.jpg"
keywords: []
---

# സി എച്ച് സെന്റര്‍ പെരുന്നാള്‍ ദിനത്തില്‍ അയ്യാരിരത്തിലധികം പേര്‍ക്ക് ഭക്ഷണം നല്‍കും.

> **Lead Summary:** **കോഴിക്കോട്. **മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കോഴിക്കോട് സി എച്ച് സെന്റര്‍ കഴിഞ്ഞ 21 വര്‍ഷമായി നടത്തി വരുന്ന സൗജന്യ ഭക്ഷണം വിതരണത്തിന്റെ ഭാഗമായി പെരുന്നാള്‍ ദിനത്തില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും അയ്യാരിരത്തിലധികം പേര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കും. കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഡി രാവിലെ 10.00 മണിക്ക് സി എച്ച് സെന്റര്‍ ഓഫീസിന് സമീപത്ത് വെച്ച് ഭക്ഷണ വിതരണത്തിന് തുടക്കം കുറിക്കും.

## Article Content

**കോഴിക്കോട്. **മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കോഴിക്കോട് സി എച്ച് സെന്റര്‍ കഴിഞ്ഞ 21 വര്‍ഷമായി നടത്തി വരുന്ന സൗജന്യ ഭക്ഷണം വിതരണത്തിന്റെ ഭാഗമായി പെരുന്നാള്‍ ദിനത്തില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും അയ്യാരിരത്തിലധികം പേര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കും. കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഡി രാവിലെ 10.00 മണിക്ക് സി എച്ച് സെന്റര്‍ ഓഫീസിന് സമീപത്ത് വെച്ച് ഭക്ഷണ വിതരണത്തിന് തുടക്കം കുറിക്കും.

പ്രസ്തുത ചടങ്ങില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ ജി സജിത്ത് കുമാര്‍, എന്‍ എം സി എച്ച് സൂപ്രണ്ട് ഡോ. ശ്രീജയന്‍, ഐ എം സി എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാര്‍, ഐ സി ഡി സൂപ്രണ്ട് ഡോ. സൂരജ്, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൂപ്രണ്ട് ഡോ. വിജയന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

നോമ്പ് തുടക്കം മുതല്‍ ആയിരത്തി അഞ്ഞൂറോളം പേര്‍ക്ക് ഇഫ്താര്‍ ഭക്ഷണവും, ആയിരത്തോളം പേര്‍ക്ക് അത്താഴ ഭക്ഷണവും സി എച്ച് സെന്റര്‍ നല്‍കി വന്നിരുന്നു. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അഞ്ഞൂറോളം പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും സി എച്ച് സെന്റര്‍ ഒരുക്കിയിരുന്നു.

മെഡിക്കല്‍ കോളേജിലെ രോഗികള്‍, കുട്ടിരിപ്പുകാര്‍, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, സ്റ്റാഫ് തുടങ്ങി അയ്യായിരത്തോളം പേര്‍ക്കാണ് ഇന്ന് പെരുന്നാള്‍ ഭക്ഷണം വിതരണം ചെയ്യുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40471/ch-center-on-feast-day-more-than-five-thousand-people-will-be-fed)