---
title: "തോടന്നൂര്‍ മഹാദേവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി"
english_title: " Thodannur Mahadeva Temple Flagged off for the Arattu Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40508/thodannur-mahadeva-temple-flagged-off-for-the-arattu-festival"
published_at: "2022-05-02T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62700ab0b2fb9_kodiyettam thoadannur photo.jpg"
keywords: []
---

# തോടന്നൂര്‍ മഹാദേവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് കൊടിയേറി

> **Lead Summary:** വടകര: തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ബ്രഹ്മശ്രീ.പെരിഗ മന വാദ്യാന്‍ കൃഷ്ണദാസ് നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തി.

## Article Content

വടകര: തോടന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ബ്രഹ്മശ്രീ.പെരിഗ മന വാദ്യാന്‍ കൃഷ്ണദാസ് നമ്പൂതിരിപ്പാട് കൊടിയേറ്റം നടത്തി.

കൊടിയേറ്റത്തിനും കൊടിമര പൂജക്കും വന്‍ ജനാവലി സാക്ഷ്യം വഹിച്ചു. കടമേരി പഞ്ചവാദ്യസംഘത്തിന്റെ തായമ്പകയും കേളിക്കൈ, വിളക്കെഴുന്നള്ളത്ത് എന്നിവയും നടന്നു.

രാത്രി 8 മണി മുതല്‍ സംഗീത സ്മൃതി, ശ്രീശൈലം നാടു ഗൃഹത്തിന്റെ ഗാനസുധ, ഭരതനാട്യം, നൃത്തനൃത്യങ്ങള്‍, ഗാനമേള എന്നിവയും അരങ്ങേറിയിരുന്നു.

ആറാട്ട് മഹോത്സവം 6 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40508/thodannur-mahadeva-temple-flagged-off-for-the-arattu-festival)