---
title: "മേപ്പയില്‍ തീപ്പിടുത്തം ; വീട്  ഭാഗികമായി കത്തി നശിച്ചു "
english_title: "fire in meppayil ; Home The knife was partially destroyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4054/fire-in-meppayil-home-the-knife-was-partially-destroyed"
published_at: "2021-10-07T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615f34af10281_thee photo .jpg"
keywords: []
---

# മേപ്പയില്‍ തീപ്പിടുത്തം ; വീട്  ഭാഗികമായി കത്തി നശിച്ചു 

> **Lead Summary:** **വടകര: **മേപ്പയ്യില്‍ തീപിടുത്തത്തില്‍ വീട് ഭാഗികമായി കത്തി നശിച്ചു. മേപ്പയില്‍ അറത്തില്‍ വലിയ പുരയില്‍ ജാനുവിന്റെ വീടാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.

## Article Content

**വടകര: **മേപ്പയ്യില്‍ തീപിടുത്തത്തില്‍ വീട് ഭാഗികമായി കത്തി നശിച്ചു. മേപ്പയില്‍ അറത്തില്‍ വലിയ പുരയില്‍ ജാനുവിന്റെ വീടാണ് കത്തിനശിച്ചത്. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം.

ഒരു ലക്ഷം രൂപയോളം രൂപയുടെ നാശനഷ്ടം കണക്കാന്നുണ്ട്. ഓടിട്ട വീടിന്റെ കഴുക്കോല്‍ പൂര്‍ണ്ണമായും കത്തിനശിച്ച് ഓടുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. ഫയര്‍ ഫോഴ്‌സ് ഉടന്‍ തന്നെ സ്ഥലത്തെതി തീ അണച്ചു.

സ്‌റ്റേഷന്‍ ഓഫീസര്‍ അരുണ്‍, ഗ്രേഡ് അസിസ്റ്റന്റ്് സറ്റേഷന്‍ ഓഫീസര്‍ കെടി രാജീവന്‍, സീനീയര്‍ ഫയര്‍ ആ്ന്റ്് റെസക്യു ഓഫീസര്‍ സജീവന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

വടകരയില്‍ നിന്നും യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4054/fire-in-meppayil-home-the-knife-was-partially-destroyed)