---
title: "കെപിസിസി വടകര  സമ്മേളന വാര്‍ഷികത്തിന്   പതാക ഉയര്‍ന്നു"
english_title: "The 91st anniversary celebrations of the KPCC Vadakara Conference began"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40615/the-91st-anniversary-celebrations-of-the-kpcc-vadakara-conference-began"
published_at: "2022-05-03T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6270f9f7edd4e_narayan memon.jpg"
keywords: []
---

# കെപിസിസി വടകര  സമ്മേളന വാര്‍ഷികത്തിന്   പതാക ഉയര്‍ന്നു

> **Lead Summary:** **വടകര: **ചരിത്ര പ്രസിദ്ധമായ കെപിസിസിയുടെ വടകര സമ്മേളനത്തിന്റെ തൊന്നൂറ്റി ഒന്നാം വാര്‍ഷിക ആഘോഷ ങ്ങള്‍ക്ക് തുടക്കമായി. തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്ക മായത്. ചടങ്ങില്‍ കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു.

## Article Content

**വടകര: **ചരിത്ര പ്രസിദ്ധമായ കെപിസിസിയുടെ വടകര സമ്മേളനത്തിന്റെ തൊന്നൂറ്റി ഒന്നാം വാര്‍ഷിക ആഘോഷ ങ്ങള്‍ക്ക് തുടക്കമായി. തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അമ്മാരപ്പള്ളി കുഞ്ഞി ശങ്കരന്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്ക മായത്. ചടങ്ങില്‍ കെപിസിസി വിചാര്‍ വിഭാഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരീന്ദ്രന്‍ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു.

പുറന്തോടത്ത് സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സി.പി.വിശ്വ നാഥന്‍ ,കാവില്‍ രാധാകൃ ഷ്ണന്‍,എം.സി.നാരായണന്‍,ടി.വി.സുധീര്‍ കുമാര്‍,വി.കെ. പ്രേമന്‍,കുനിയില്‍ ശ്രീധരന്‍,സുബിന്‍ മടപ്പള്ളി, പി.നാരായണന്‍, അഖില്‍ നന്ദാനത്ത്,എ.എസ്.അജീഷ്,മഹേഷ് കോമത്ത് എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി മെയ് 4 ന് 2.30 ന് നാരായണ നഗരം സി.വി.ഹാളില്‍ 'ചരിത്ര ത്തിന്റെ അപനിര്‍മിതി' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.ഡി. സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനംചെയ്യും.യു. കെ. കുമാരന്‍ വിഷയാവതരണം നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40615/the-91st-anniversary-celebrations-of-the-kpcc-vadakara-conference-began)