---
title: "വ്രത വിശുദ്ധി നിലനിര്‍ത്താനാഹ്വാനം ചെയ്ത്  വില്യാപ്പള്ളിയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു"
english_title: "Eid Gah was organized at Villapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40622/eid-gah-was-organized-at-villapally"
published_at: "2022-05-03T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627100ef4ac6b_eedgah at villapalli.jpg"
keywords: []
---

# വ്രത വിശുദ്ധി നിലനിര്‍ത്താനാഹ്വാനം ചെയ്ത്  വില്യാപ്പള്ളിയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു

> **Lead Summary:** വടകര : വിശുദ്ധിയുടേയും പരസ്പര കാരുണ്യത്തിന്റെയും നന്മകള്‍ നിലനിര്‍ത്തണമെന്നാഹ്വാനം ചെയ്ത് നാടെങ്ങും പെരുന്നാളാഘോഷം. വിവിധ ഈദുഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് വിവിധ മതപണ്ഡിതര്‍ നേതൃത്വം നല്‍കി. കെ.എന്‍.എം.വില്യാപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വില്യാപ്പള്ളിയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു.

## Article Content

വടകര : വിശുദ്ധിയുടേയും പരസ്പര കാരുണ്യത്തിന്റെയും നന്മകള്‍ നിലനിര്‍ത്തണമെന്നാഹ്വാനം ചെയ്ത് നാടെങ്ങും പെരുന്നാളാഘോഷം. വിവിധ ഈദുഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാള്‍ നമസ്‌കാരത്തിന് വിവിധ മതപണ്ഡിതര്‍ നേതൃത്വം നല്‍കി. കെ.എന്‍.എം.വില്യാപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വില്യാപ്പള്ളിയില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു.

വണ്‍മാര്‍ട്ട് ഹൈപ്പര്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ വെച്ചു നടന്ന ഈദ് ഗാഹില്‍ സലഫി മസ്ജിദ് ഇമാം കാസിം മാസ്റ്റര്‍ ആവള പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ആഘോഷങ്ങള്‍ മതസൗഹാര്‍ദ്ദം വളര്‍ത്താനും മാനവികത ഊട്ടിയുറപ്പിക്കുവാനുമുള്ള അവസരം കൂടിയായി മാറണമെന്ന് ഉദ്‌ബോധനപ്രസംഗത്തില്‍ ഇമാം ആഹ്വാനം ചെയ്തു.

കെ.എന്‍.എം. യൂണിറ്റ് ഭാരവാഹികളായ പാലോളി ഇസ്മായില്‍ ഹാജി. എം.പി.സക്കരിയ എന്നിവര്‍ ഈദ് ഗാഹിന് നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40622/eid-gah-was-organized-at-villapally)