---
title: "ജനകീയ ആംബുലൻസ്; അഴിയൂരിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി എ.ഐ. റഹീം ഫ്ളാഗ് ഓഫ് ചെയ്തു. "
english_title: "Public ambulance; DYFI in Azhiyur Secretary of State A.I. Rahim was flagged off."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4065/public-ambulance-dyfi-in-azhiyur-secretary-of-state-ai-rahim-was-flagged-off"
published_at: "2021-10-08T07:24:00+05:30"
category: "Azhiyur"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fa529cd4d4_ambulance.jpg"
keywords: []
---

# ജനകീയ ആംബുലൻസ്; അഴിയൂരിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി എ.ഐ. റഹീം ഫ്ളാഗ് ഓഫ് ചെയ്തു. 

> **Lead Summary:** **അഴിയൂർ: **ഡി.വൈ.എഫ്.ഐ. അഴിയൂർ മേഖലാ കമ്മിറ്റി ഒരുക്കിയ ജനകീയ ആംബുലൻസ് സംസ്ഥാനസെക്രട്ടറി എ.ഐ. റഹീം ഫ്ളാഗ് ഓഫ് ചെയ്തു. ബ്ളോക്ക് സെക്രട്ടറി കെ.പി. ജിതേഷ് അധ്യക്ഷനായി.

## Article Content

**അഴിയൂർ: **ഡി.വൈ.എഫ്.ഐ. അഴിയൂർ മേഖലാ കമ്മിറ്റി ഒരുക്കിയ ജനകീയ ആംബുലൻസ് സംസ്ഥാനസെക്രട്ടറി എ.ഐ. റഹീം ഫ്ളാഗ് ഓഫ് ചെയ്തു. ബ്ളോക്ക് സെക്രട്ടറി കെ.പി. ജിതേഷ് അധ്യക്ഷനായി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച പ്രവർത്തനം നടത്തിയ മെഡിക്കൽ ഓഫീസർ കെ.കെ. നസീർ, മുഹമ്മദ് ആഷിർ, ജിസിൽ റാം എന്നിവരെ ആദരിച്ചു. സി.പി.എം. ഏരിയാസെക്രട്ടറി ടി.പി. ബിനീഷ്, ബ്ളോക്ക് പ്രസിഡൻറ് കെ.പി. ഗിരിജ, പി. വാസു, കെ.വി. ലേഖ, രമ്യ കാരോടി, സി.എം. സജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4065/public-ambulance-dyfi-in-azhiyur-secretary-of-state-ai-rahim-was-flagged-off)