---
title: "മുക്കാളി  സ്റ്റേഷന്‍   ഹാള്‍ട്ട്  സ്റ്റേഷന്‍ റെയില്‍വേ സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്ന്   ട്രെയിന്‍ യൂസേഴ്‌സ് ഫോറം"
english_title: "Mukkali station should be upgraded to a halt station railway station Train User Forum"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40661/mukkali-station-should-be-upgraded-to-a-halt-station-railway-station-train-user-forum"
published_at: "2022-05-03T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6271485df0665_mukkali station.jpg"
keywords: []
---

# മുക്കാളി  സ്റ്റേഷന്‍   ഹാള്‍ട്ട്  സ്റ്റേഷന്‍ റെയില്‍വേ സ്‌റ്റേഷനാക്കി ഉയര്‍ത്തണമെന്ന്   ട്രെയിന്‍ യൂസേഴ്‌സ് ഫോറം

> **Lead Summary:** **വടകര : **മുക്കാളി ഹാള്‍ട്ട് സ്റ്റേഷന്‍ റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്തണമെന്ന് മുക്കാളി ട്രെയിന്‍ യൂസേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.

## Article Content

**വടകര : **മുക്കാളി ഹാള്‍ട്ട് സ്റ്റേഷന്‍ റെയില്‍വേ സ്റ്റേഷനായി ഉയര്‍ത്തണമെന്ന് മുക്കാളി ട്രെയിന്‍ യൂസേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.

  കോവിഡിനെ തുടര്‍ന്ന് നിര്‍ത്താലാക്കിയ പാസഞ്ചര്‍ ട്രെയിന്‍ മെയ് ആറിന് രാവിലെ 7 .30 ന് വീണ്ടും നിര്‍ത്തുമ്പോള്‍ സ്വീകരണമൊരുക്കാനും തീരുമാനിച്ചു.

ട്രെയിനിന് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും യോഗം അഭിനന്ദിച്ചു.

ഫോറം ചെയര്‍പേഴ്‌സണ്‍ റീന രയരോത്ത് അധ്യക്ഷത വഹിച്ചു. എം.കെ സുരേഷ് ബാബു, പി.ബാബുരാജ്, എ.ടി. മഹേഷ്, പി.വി സുബീഷ് , പ്രദീപ് ചോമ്പാല , കെ പി ഗോവിന്ദന്‍, കെ പ്രശാന്ത് . ഹാരിസ് മുക്കാളി, പി.കെ ഷൈന്‍, കെ.കെ ബാബുരാജ്, പ്രശാന്ത് സമത, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40661/mukkali-station-should-be-upgraded-to-a-halt-station-railway-station-train-user-forum)