---
title: "വള്ളിക്കാട് വീട് കയറി ആക്രമണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു"
english_title: "Attack on home Police have registered a case and launched an investigation"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40704/attack-on-home-police-have-registered-a-case-and-launched-an-investigation"
published_at: "2022-05-04T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272003c86a82_attack .jpg"
keywords: []
---

# വള്ളിക്കാട് വീട് കയറി ആക്രമണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

> **Lead Summary:** വടകര: വള്ളിക്കാട് ബാലവാടിക്ക് സമീപം വീട് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി10. 30 ഓടെയാണ് കൊല്ലി രാജുവിന്റെ വീടിന് നേരെ അക്രമുണ്ടായത്.

## Article Content

വടകര: വള്ളിക്കാട് ബാലവാടിക്ക് സമീപം വീട് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി10. 30 ഓടെയാണ് കൊല്ലി രാജുവിന്റെ വീടിന് നേരെ അക്രമുണ്ടായത്.

രാജുവിനും രാജുവിന്റെ ഭാര്യയും കുട്ടികള്‍ക്കും അയല്‍വാസികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു. ആളുമാറി അക്രമം നടന്നതെന്നാണ് സൂചന. നേരത്തെ റെയില്‍വെ ട്രാക്കിന് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി അക്രമി സംഘത്തില്‍പ്പെട്ട ആളിന്റെ വീടാണെന്ന് തെറ്റിദ്ധിരിച്ച് അക്രമം നടന്നതെന്നാണ് സൂചന.

അക്രമി സംഘത്തില്‍ 15 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നും ഇരുമ്പ് പൈപ്പ് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമം നടത്തിയതെന്നും വീട്ടിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തതായും മുറ്റത്ത് നിര്‍ത്തിയിട്ട പിക്കപ്പ് വാന്‍ അടിച്ച് തകര്‍ത്തെന്നും അക്രമത്തിന് ഇരായവര്‍ പറഞ്ഞു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40704/attack-on-home-police-have-registered-a-case-and-launched-an-investigation)