---
title: "അമര വീറിന് ഒരു പതിറ്റാണ്ട് ; ഇന്ന്  ടി പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം "
english_title: "TP Chandrasekharan Martyr's Day - may 4 "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40711/tp-chandrasekharan-martyrs-day-may-4"
published_at: "2022-05-04T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272099c64a74_tp chandrasekhran may 4 .jpg"
keywords: []
---

# അമര വീറിന് ഒരു പതിറ്റാണ്ട് ; ഇന്ന്  ടി പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനം 

> **Lead Summary:** **വടകര: ** ടി പി ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ഉജ്ജ്വല രക്തസാക്ഷി സ്മരണക്ക് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുന്നു. ഒഞ്ചിയം രക്തസാക്ഷി ദിനമായ ഏപ്രില്‍ 30 മുതല്‍ ആര്‍എംപി നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ രക്തസാക്ഷി ദിനാചരണം ആചരിച്ച് വരികയാണ്. മെയ് 1ന് ടി.പി വെട്ടേറ്റു വീണ വള്ളിക്കാട് നിന്നും നെല്ലാച്ചേരിയിലെ സ്മൃതികുടീരത്തിലേക്ക് അണിനിരക്കുന്ന ദീപശിഖാ പ്രയാണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി.

## Article Content

**വടകര: ** ടി പി ചന്ദ്രശേഖരന്‍ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ ഉജ്ജ്വല രക്തസാക്ഷി സ്മരണക്ക് ഇന്നേക്ക് ഒരു പതിറ്റാണ്ട് തികയുന്നു. ഒഞ്ചിയം രക്തസാക്ഷി ദിനമായ ഏപ്രില്‍ 30 മുതല്‍ ആര്‍എംപി നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ രക്തസാക്ഷി ദിനാചരണം ആചരിച്ച് വരികയാണ്. മെയ് 1ന് ടി.പി വെട്ടേറ്റു വീണ വള്ളിക്കാട് നിന്നും നെല്ലാച്ചേരിയിലെ സ്മൃതികുടീരത്തിലേക്ക് അണിനിരക്കുന്ന ദീപശിഖാ പ്രയാണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി.

ഓര്‍ക്കാട്ടേരി കച്ചേരി മൈതാനിയില്‍ സംഘടിപ്പിച്ച ടി.പി രക്തസാക്ഷിത്വത്തിന്റെ നാള്‍വഴികള്‍ ഉള്‍ക്കൊള്ളുന്ന ചരിത്ര ചിത്രപ്രദര്‍ശനവും ഏറെ ശ്രദ്ധേയമായിരുന്നു.

രക്തസാക്ഷി ദിനമായ ഇന്ന് ഒഞ്ചിയം ഏരിയയിലെ 100 പാര്‍ട്ടി ബ്രാഞ്ചുകളില്‍ പ്രഭാതഭേരി നടന്നു. തുടര്‍ന്ന് കാലത്ത് 6.30ന് വള്ളിക്കാട് സ്മൃതി മണ്ഡപത്തിലും ഓര്‍ക്കാട്ടേരി ടി.പി ഭവനിലും പതാക ഉയര്‍ത്തി.

കാലത്ത് 7 മണിക്ക് നെല്ലാച്ചേരിയിലെ ടി.പി സ്മൃതികുടീരത്തില്‍ പുഷ്പചക സമര്‍പ്പണവും രക്തസാക്ഷി പ്രതിജ്ഞയും നടന്നു.

വൈകീട്ട് 4 മണിക്ക് വെള്ളികുളങ്ങര കേന്ദ്രീകരിച്ച് വളണ്ടിയര്‍ പരേഡും, ബഹുജന പ്രകടനവും ആരംഭിക്കും. തുടര്‍ന്ന് ഓര്‍ക്കാട്ടേരി ചന്ത മൈതാനിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മംഗത് റാംപസ് ല ഉദ്ഘാടനം ചെയ്യും.

കൊല്ലം എം.പിയും ആര്‍.എസ്.പി നേതാവുമായ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ആര്‍എംപി അഖിലേന്ത്യാ ചെയര്‍മാന്‍ കെ ഗംഗാധര്‍, കെ.സി ഉമേഷ് ബാബു , ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണു, പ്രസിഡണ്ട് ടി.എല്‍ സന്തോഷ്, കെ.കെ രമ എം.എല്‍.എ, കെ.എസ് ഹരിഹരന്‍ എന്നിവര്‍ സംസാരിക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40711/tp-chandrasekharan-martyrs-day-may-4)