---
title: "വടകരയിലെ പോസ്റ്റ് ഓഫീസ് ഉപരോധം: മന്ത്രി റിയാസ് ഉള്‍പ്പടെ  ഡി.വൈ.എഫ് ഐ.പ്രവര്‍ത്തകരെ വെറുതെ വിട്ടു"
english_title: "Post office blockade in Vadakara: DYFI activists, including Minister Riyaz, were released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40783/post-office-blockade-in-vadakara-dyfi-activists-including-minister-riyaz-were-released"
published_at: "2022-05-04T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627257b2a4155_riyas case .jpg"
keywords: []
---

# വടകരയിലെ പോസ്റ്റ് ഓഫീസ് ഉപരോധം: മന്ത്രി റിയാസ് ഉള്‍പ്പടെ  ഡി.വൈ.എഫ് ഐ.പ്രവര്‍ത്തകരെ വെറുതെ വിട്ടു

> **Lead Summary:** **വടകര:** വടകര ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയും പോസ്റ്റ് ഓഫീസിന്റെ ജനല്‍ച്ചില്ലുകളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പടെ 7 ഡി.വൈ' എഫ് ഐ.പ്രവര്‍ത്തകരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ജെ.ശ്രീജ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.

## Article Content

**വടകര:** വടകര ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിക്കുകയും പോസ്റ്റ് ഓഫീസിന്റെ ജനല്‍ച്ചില്ലുകളും മറ്റും അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പടെ 7 ഡി.വൈ' എഫ് ഐ.പ്രവര്‍ത്തകരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ജെ.ശ്രീജ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.

2011 ജനുവരി 19നാണ് കേസി, ഇന്ധന വിലവര്‍ദ്ധനവിനെതിരെ നടത്തിയ പോസ്റ്റ് ഓഫീസ് ഉപരോധത്തെ തുടര്‍ന്നാണ്. അന്യായ തടങ്കലിനും, പൊതുമുതല്‍ നശിപ്പിച്ചതിനുമെതിരെ റിയാസിനെ കൂടാതെ പി.ടി.കെ.രാജീവന്‍, ശശി, മനോജ്, അഖിലേഷ്, റഷീദ് തുടങ്ങിയവര്‍ക്കെതിരെ വടകര പോലീസ് കേസെടുത്തത്.

പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിധിയില്‍ പറയുന്നു.പ്രതികള്‍ക്കു വേണ്ടി കെ.എം.രാംദാസ് ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40783/post-office-blockade-in-vadakara-dyfi-activists-including-minister-riyaz-were-released)