---
title: "ചരിത്രം മാറ്റി മറിക്കാന്‍  ഫാസിസ്റ്റ് ശ്രമം: യു. കെ. കുമാരന്‍"
english_title: "k p cc vichar vinhag historical seminar at vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40818/k-p-cc-vichar-vinhag-historical-seminar-at-vatakara"
published_at: "2022-05-04T20:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62729787cb583_uk kumaran photo.jpg"
keywords: []
---

# ചരിത്രം മാറ്റി മറിക്കാന്‍  ഫാസിസ്റ്റ് ശ്രമം: യു. കെ. കുമാരന്‍

> **Lead Summary:** **വടകര: ** നാടിന്റെ ചരിത്രത്തെ വളച്ചൊടിക്കാനും, മാറ്റിമറിക്കാനുമുള്ള ബോധപൂര്‍വ്വമായ ഫാസിസ്റ്റ് ശ്രമങ്ങള്‍ക്ക് തടയിടേണ്ടത് ചരിത്രബോധമുള്ള തലമുറയുടെ കടമയും ബാധ്യതയുമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ അഭിപ്രായപ്പെട്ടു. കെ.പി.സി.സി വിചാര്‍ വിഭാഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചരിത്ര സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

## Article Content

**വടകര: ** നാടിന്റെ ചരിത്രത്തെ വളച്ചൊടിക്കാനും, മാറ്റിമറിക്കാനുമുള്ള ബോധപൂര്‍വ്വമായ ഫാസിസ്റ്റ് ശ്രമങ്ങള്‍ക്ക് തടയിടേണ്ടത് ചരിത്രബോധമുള്ള തലമുറയുടെ കടമയും ബാധ്യതയുമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ അഭിപ്രായപ്പെട്ടു. കെ.പി.സി.സി വിചാര്‍ വിഭാഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചരിത്ര സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.

എം.പി.നാരായണമേനോന്‍ എന്ന സ്വതന്ത്ര്യ സമര സേനാനിയുടെ ത്യാഗോജ്ജ്വല ജീവിതത്തിന്റെ സ്മാരകമായ നാരായണ നഗരം എന്ന പേര് നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും യു.കെ.കുമാരന്‍ പറഞ്ഞു. ഒരു തലമുറയുടെ ഓര്‍മ്മയുടെ ചരിത്രത്താളുകളില്‍ മായാമുദ്ര ചാര്‍ത്തപ്പെട്ട നാമധേയങ്ങള്‍ മാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം തിരിച്ചറിയാന്‍ സമൂഹം തയ്യാറാവണമെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

ചടങ്ങി ല്‍ സി.പി.വിശ്വ നാഥന്‍ അധ്യക്ഷത വഹിച്ചു.അഡ്വ. ഇ. നാരായണന്‍നായര്‍, സി.വി.അജിത്ത്,ആവോലം രാധാകൃഷ്ണന്‍, വി.എം.കണ്ണന്‍,കെ. പി.കരുണന്‍,സി.കെ. വിശ്വനാഥന്‍,സി.പി.ബിജു പ്രസാദ്,ഹരീന്ദ്രന്‍ കരി മ്പനപ്പാലം എന്നിവര്‍ സംസാരിച്ചു.

ചരിത്ര സമ്മേളനത്തിന്റെ സമാപന ദിവസമായ നാളെ 2മണിക്ക് നാരായണ നഗരം സി.വി.ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എം.പി.നാരായണ മേനോന്റെ കുടുംബാംഗങ്ങളെ ആദരിക്കും.

ചടങ്ങ് കെ. മുരളീധരന്‍ എം.പി.ഉദ്ഘാടനം ചെയ്യും. മുന്‍ കെ. പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍,ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍,മുന്‍ മന്ത്രി സി.കെ. നാണ് ,ഡോ.എം.ഹരിപ്രിയ എന്നിവര്‍ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40818/k-p-cc-vichar-vinhag-historical-seminar-at-vatakara)