---
title: "ബംഗാളിലെ ചരിത്രത്തില്‍ നിന്ന് സി.പി.എം  പാഠം പഠിച്ചില്ല; മംഗത് റാം പസ്‌ല"
english_title: "Mangat Ram Pasla says:  From the history of Bengal, the CPM Did not learn the lesson "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40825/mangat-ram-pasla-says-from-the-history-of-bengal-the-cpm-did-not-learn-the-lesson"
published_at: "2022-05-04T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272a07069d24_magath ram psle.jpg"
keywords: []
---

# ബംഗാളിലെ ചരിത്രത്തില്‍ നിന്ന് സി.പി.എം  പാഠം പഠിച്ചില്ല; മംഗത് റാം പസ്‌ല

> **Lead Summary:** വടകര: അങ്ങേയറ്റം വലതുപക്ഷ നയം സ്വീകരിക്കുന്ന സി.പി.എം ബംഗാളിലെ തകര്‍ച്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലെന്ന് ആര്‍.എം.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി മംഗത് റാം പസ് ല പറഞ്ഞു. നവ ഉദാരീകരണത്തിന്റെ എല്ലാ വലതുപക്ഷ നയങ്ങളും കേരളത്തില്‍ നടപ്പാക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

## Article Content

വടകര: അങ്ങേയറ്റം വലതുപക്ഷ നയം സ്വീകരിക്കുന്ന സി.പി.എം ബംഗാളിലെ തകര്‍ച്ചയില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ലെന്ന് ആര്‍.എം.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി മംഗത് റാം പസ് ല പറഞ്ഞു. നവ ഉദാരീകരണത്തിന്റെ എല്ലാ വലതുപക്ഷ നയങ്ങളും കേരളത്തില്‍ നടപ്പാക്കുകയാണ് സി.പി.എം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓര്‍ക്കാട്ടേരിയില്‍ ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ രാവിലെ ടി.പിയുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടന്നു. ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പുഷ്പചക്രം അര്‍പ്പിച്ചു. വി.കെ സുരേഷ് പതാകയുയര്‍ത്തി.

വി.കെ വിശ്വന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈകീട്ട് നൂറുകണക്കിന് ചുവപ്പ് വളണ്ടിയര്‍മാരും ജനങ്ങളും അണിനിരന്ന റാലി വെള്ളികുളങ്ങരയില്‍ നിന്ന് ഓര്‍ക്കാട്ടേരിയിലേക്ക് നടന്നു.

ഏരിയ സെക്രട്ടറി ടി.കെ സിബി അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ആര്‍.എം.പി.ഐ ദേശീയ ചെയര്‍മാര്‍ കെ.ഗംഗാധര്‍, ടി.എല്‍ സന്തോഷ്, കെ.സി ഉമേഷ് ബാബു, അഡ്വ. പി.കുമാരന്‍ കുട്ടി, കെ.എസ് ഹരിഹരന്‍, എന്‍.വേണു, കെ.കെ രമ എം.എല്‍.എ, കുളങ്ങര ചന്ദ്രന്‍, കെ.പി പ്രകാശന്‍ കെ.കെ ജയന്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40825/mangat-ram-pasla-says-from-the-history-of-bengal-the-cpm-did-not-learn-the-lesson)