---
title: "സാമ്പത്തിക ശേഷിയുള്ളവര്‍ മുന്‍ഗണനാ റേഷന്‍   കാര്‍ഡുകള്‍ ഒഴിവാക്കണമെന്ന് സപ്ലൈ ഓഫീസര്‍"
english_title: "Supply Officer urges financially able people to avoid priority ration cards"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40840/supply-officer-urges-financially-able-people-to-avoid-priority-ration-cards"
published_at: "2022-05-04T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272b2821e9fa_tso .jpg"
keywords: []
---

# സാമ്പത്തിക ശേഷിയുള്ളവര്‍ മുന്‍ഗണനാ റേഷന്‍   കാര്‍ഡുകള്‍ ഒഴിവാക്കണമെന്ന് സപ്ലൈ ഓഫീസര്‍

> **Lead Summary:** **വടകര: **സാമ്പത്തിക ശേഷിയുള്ളവര്‍ മുന്‍ ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഒഴിവാക്കണമെന്ന്് സപ്ലൈ ഓഫീസര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

## Article Content

**വടകര: **സാമ്പത്തിക ശേഷിയുള്ളവര്‍ മുന്‍ ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഒഴിവാക്കണമെന്ന്് സപ്ലൈ ഓഫീസര്‍ പത്രകുറിപ്പിലൂടെ അറിയിച്ചു.

നിലവില്‍ താലൂക്കില്‍ 71464 മുന്‍ ഗണന കാര്‍ഡുകളും 9308 ഏഏവൈ കാര്‍ഡുകളുമാണുള്ളത് ആയതില്‍ ഭൂരിഭാഗവും 5 വര്‍ഷം മുന്നേ കാര്‍ഡ് പുതുക്കുന്ന അവസരത്തില്‍ ലഭിച്ചതാണ് .

മുന്‍ഗണനാ കാര്‍ഡ് ലഭിച്ചതിന് ശേഷം വലിയ ഇരുനില വീടുണ്ടാക്കിയവര്‍, നാലു ചക്ര വാഹന ീ ഉപയോഗിക്കുന്നവര്‍, കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ പൊതുമേഖലാ ജോലി ലഭിച്ചവര്‍, വിദേശ രാജ്യങ്ങളില്‍ നല്ല ശബളത്തോടെ ജോലി ചെയ്യുന്നവര്‍, തുടങ്ങി സാമ്പത്തിക പുരോഗതി കൈവരിച്ച കുടുംബങ്ങള്‍ അവരുടെ മുന്‍ ഗണന ഏ ഏ വൈ കാര്‍ഡുകള്‍ എത്രയും പെട്ടെന്ന്തന്നെ സപ്ലൈ ഓഫിസില്‍ ഹാജരാക്കി പൊതു വിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്ന് അറിയിപ്പില്‍ പറയുന്നു.

ഒരു കുടുംബത്തിന് മുന്‍ഗണനാ കാര്‍ഡ് നല്‍കുന്നത് സ്ഥിരമായി അല്ലെന്നു കുടുംബം സാമ്പത്തിക പുരോഗതി നേടിയാല്‍ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റാന്‍ നിര്‍ബന്ധമായും ബാദ്ധ്യസ്ഥമാണ് - സപ്ലൈ ഓഫീസര്‍ അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40840/supply-officer-urges-financially-able-people-to-avoid-priority-ration-cards)