---
title: "തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം;  ഭക്തജന തിരക്കേറുന്നു"
english_title: "ArattU  festival at Thodannur Mahadeva Temple; Devotees throng"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40843/arattu-festival-at-thodannur-mahadeva-temple-devotees-throng"
published_at: "2022-05-04T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6272b6700ce1d_mahadeva temple.jpg"
keywords: []
---

# തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവം;  ഭക്തജന തിരക്കേറുന്നു

> **Lead Summary:** തോടന്നൂര്‍: തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. സത്സംഗവും, ഹരിനാമസങ്കീര്‍ത്തനവുമായി ഹരേ കൃഷ്ണപ്രസ്ഥാനക്കാര്‍ കൂടി ക്ഷേത്രത്തിലെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു.

## Article Content

തോടന്നൂര്‍: തോടന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് ഭക്തജനത്തിരക്കേറുന്നു. സത്സംഗവും, ഹരിനാമസങ്കീര്‍ത്തനവുമായി ഹരേ കൃഷ്ണപ്രസ്ഥാനക്കാര്‍ കൂടി ക്ഷേത്രത്തിലെത്തിയതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു.

ഇന്ന് രാത്രി 7.30 മണിക്ക് അയ്യപ്പസ്വാമിക്ക് ചുറ്റുവിളക്കും തേങ്ങ ഏറും രാത്രി 8 മണി മുതല്‍ നൃത്തനൃത്യങ്ങള്‍, ഗാനമേള. നാളെ രാവിലെ ശ്രീഭൂതബലി, രാത്രി പള്ളിവേട്ട എന്നിവ നടന്നു.

ഹരേ കൃഷ്പ്രസ്ഥാനത്തിന്റെ ഹരിനാമസങ്കീര്‍ത്തനവും സത്സംഗവും വൈകീട്ട് നടന്നിരുന്നു.

നാളെ രാവിലെ ശ്രീഭൂതബലി, രാത്രി പള്ളിവേട്ട. മറ്റന്നാള്‍ രാവിലെ 11 മണിക്ക്‌ക്ഷേത്ര കുളത്തില്‍ ഭഗവാന്റെ ആറാട്ട്. തുടര്‍ന്ന് ആറാട്ട് സദ്യയോടെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40843/arattu-festival-at-thodannur-mahadeva-temple-devotees-throng)