---
title: "വള്ളിക്കാട്ടെ വീട് കയറി അക്രമം ;  5 പേര്‍ പൊലീസ് കസ്റ്റഡിയില്‍"
english_title: "Violence into the house 5 in police custody"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40874/violence-into-the-house-5-in-police-custody"
published_at: "2022-05-05T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627354eec9eb2_accused.jpg"
keywords: []
---

# വള്ളിക്കാട്ടെ വീട് കയറി അക്രമം ;  5 പേര്‍ പൊലീസ് കസ്റ്റഡിയില്‍

> **Lead Summary:** **വടകര: **വള്ളിക്കാട് ബാലവാടിക്ക് സമീപം വീട് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ 5 പേരെ വടകര പൊലീസ് കസ്റ്റിഡിയിലെടുത്തു. ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

## Article Content

**വടകര: **വള്ളിക്കാട് ബാലവാടിക്ക് സമീപം വീട് കയറി ആക്രമണം നടത്തിയ സംഭവത്തില്‍ 5 പേരെ വടകര പൊലീസ് കസ്റ്റിഡിയിലെടുത്തു. ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.

ചൊവ്വാഴ്ച രാത്രി10. 30 ഓടെയാണ് കൊയ്യാല രാജീവിന്റെ വീടിന് നേരെ അക്രമുണ്ടായത്. രാജീവിന്റെ ഭാര്യക്കും കുട്ടികള്‍ക്കും അയല്‍വാസികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിരുന്നു.

ആളുമാറി അക്രമം നടന്നതെന്നാണ് സൂചന. നേരത്തെ റെയില്‍വെ ട്രാക്കിന് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി അക്രമി സംഘത്തില്‍പ്പെട്ട ആളിന്റെ വീടാണെന്ന് തെറ്റിദ്ധിരിച്ച് അക്രമം നടന്നതെന്നാണ് സൂചന.

അക്രമി സംഘത്തില്‍ 15 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നും ഇരുമ്പ് പൈപ്പ് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് അക്രമം നടത്തിയതെന്നും വീട്ടിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തതായും മുറ്റത്ത് നിര്‍ത്തിയിട്ട പിക്കപ്പ് വാന്‍ അടിച്ച് തകര്‍ത്തെന്നും അക്രമത്തിന് ഇരായവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40874/violence-into-the-house-5-in-police-custody)