---
title: "വള്ളിക്കാട് ബാലവാടിയിലെ അക്രമം  ; ആറ് പേര്‍ അറസ്റ്റില്‍"
english_title: "Vallikkad Balavadi violence; Six people were arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40888/vallikkad-balavadi-violence-six-people-were-arrested"
published_at: "2022-05-05T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627360eef00a1_vatakara police.jpg"
keywords: []
---

# വള്ളിക്കാട് ബാലവാടിയിലെ അക്രമം  ; ആറ് പേര്‍ അറസ്റ്റില്‍

> **Lead Summary:** **വടകര: ** മുട്ടുങ്ങല്‍ വള്ളിക്കാടിന് സമീപം ബാലവാടിയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ കയറി സ്ത്രീകളുള്‍പ്പടെ വീട്ടുകാരെയും പരിസരവാസികളെയും മാരക ആയുധങ്ങളുമായി അടിച്ച് അതി മാരകമായി പരിക്കേല്‍പ്പിച്ച കേസിലെ ആറ് പ്രതികളെ വടകര പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

**വടകര: ** മുട്ടുങ്ങല്‍ വള്ളിക്കാടിന് സമീപം ബാലവാടിയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ കയറി സ്ത്രീകളുള്‍പ്പടെ വീട്ടുകാരെയും പരിസരവാസികളെയും മാരക ആയുധങ്ങളുമായി അടിച്ച് അതി മാരകമായി പരിക്കേല്‍പ്പിച്ച കേസിലെ ആറ് പ്രതികളെ വടകര പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് വള്ളിക്കാട്് ബാലവാടിയിലെ കയ്യാല രാജീവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്.

വടകര കെ.ടി. ബസാര്‍ സ്വദേശികളായ ആക്രമികളെ കുറിച്ച് സൂചന ലഭിച്ച് മണിക്കൂറുകള്‍ക്കകം പ്രതികളിലൊരാളായ വിഷ്ണു എന്ന് വിളിക്കുന്ന കാട്ടുനിലം കുനിയില്‍ സാരംഗ് ആര്‍ രവീന്ദ്രന്‍ എന്നയാളെ കെ ടി ബസാറില്‍ വെച്ചും കുന്നത്ത് താഴകുനി നിധിന്‍ രാജ്, കുന്നത്ത് താഴകുനി ജിഷ്ണു, കുനിയില്‍ താഴ അക്ഷയ് സുരേന്ദ്രന്‍, കാട്ടുനിലം കുനിയില്‍ സായന്ത് കുമാര്‍, മടപ്പള്ളി കോളജ് സ്വദേശി കൃഷ്ണ കൃപ വീട്ടില്‍ സൗരവ് എന്നിവരെ മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വെച്ചും പിടികൂടിയത്.

വടകര എസ് ഐ നിജീഷ് എം ന്റെ നേതൃത്വത്തില്‍ എസ് ഐ അഫ്‌സല്‍, എസ് സി പി ഒ മാരായ പ്രജീഷ് പി, സജിത്ത് പി.ടി, അനീഷ് മെടോളി, ഷിനില്‍ കെ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40888/vallikkad-balavadi-violence-six-people-were-arrested)