---
title: "വടകരയില്‍ ഓട്ടോ തൊഴിലാളികള്‍  ആര്‍ ടി ഒ ഓഫീസിലേക്ക്  മാര്‍ച്ച് നടത്തി"
english_title: "In Vadakara, auto workers marched to the RTO office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40922/in-vadakara-auto-workers-marched-to-the-rto-office"
published_at: "2022-05-05T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627381e12aeda_venu kakkatil.jpg"
keywords: []
---

# വടകരയില്‍ ഓട്ടോ തൊഴിലാളികള്‍  ആര്‍ ടി ഒ ഓഫീസിലേക്ക്  മാര്‍ച്ച് നടത്തി

> **Lead Summary:** **വടകര: **ഓട്ടോറിക്ഷാ തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ആര്‍.ടി.ഒ .ഓഫീസ് മാര്‍ച്ച് നടത്തി.

## Article Content

**വടകര: **ഓട്ടോറിക്ഷാ തൊഴിലാളികളുടെ സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ ആര്‍.ടി.ഒ .ഓഫീസ് മാര്‍ച്ച് നടത്തി.

ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ച് അനുവദിച്ച സ്റ്റാന്റില്‍ നിന്നു മാത്രം കോള്‍ ടാക്‌സികള്‍ സര്‍വീസ്‌നടത്തുക , അനധികൃത സര്‍വീസ് തടയുക , മോട്ടോര്‍ തൊഴിലാളികളോടുള്ള ആര്‍ ടി.ഒ. / പോലീസ് അധികാരികളുടെ നീതി നിഷേധം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് .

ഓട്ടോ ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ട് വേണു കക്കട്ടില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കാരാട്ട് സ്വാഗതവും ,രഞ്ജിത്ത് കണ്ണോത്ത് അദ്ധ്യക്ഷനുമായിരുന്നു. എം.ബാലകൃഷ്ണന്‍ ,വി.രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. എം.പ്രശാന്ത് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40922/in-vadakara-auto-workers-marched-to-the-rto-office)