---
title: "വള്ളിക്കാട്ടെ അക്രമം ; പ്രതികളെ വീട്ടിലെത്തിച്ച്  തെളിവെടുപ്പ് നടത്തി "
english_title: "Vallikatte violence; Defendants were taken home Evidence was taken"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40947/vallikatte-violence-defendants-were-taken-home-evidence-was-taken"
published_at: "2022-05-05T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273a4ee1c656_accused vallikad .jpg"
keywords: []
---

# വള്ളിക്കാട്ടെ അക്രമം ; പ്രതികളെ വീട്ടിലെത്തിച്ച്  തെളിവെടുപ്പ് നടത്തി 

> **Lead Summary:** **വടകര: ** മുട്ടുങ്ങല്‍ വള്ളിക്കാടിന് സമീപം ബാലവാടിയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ കയറി സ്ത്രീകളുള്‍പ്പടെ വീട്ടുകാരെയും പരിസരവാസികളെയും സംഭവത്തില്‍ പ്രതികളായ ആറു പേരെ വടകര പൊലീസ് അറസ്റ്റ് ചെയ്്തു. അറസ്റ്റ് ചെയ്ത് പ്രതികളെ അക്രമം നടന്ന വീട്ടിലെത്തിച്ച്് തെളിവെടുപ്പ് നടത്തി.

## Article Content

**വടകര: ** മുട്ടുങ്ങല്‍ വള്ളിക്കാടിന് സമീപം ബാലവാടിയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ കയറി സ്ത്രീകളുള്‍പ്പടെ വീട്ടുകാരെയും പരിസരവാസികളെയും സംഭവത്തില്‍ പ്രതികളായ ആറു പേരെ വടകര പൊലീസ് അറസ്റ്റ് ചെയ്്തു. അറസ്റ്റ് ചെയ്ത് പ്രതികളെ അക്രമം നടന്ന വീട്ടിലെത്തിച്ച്് തെളിവെടുപ്പ് നടത്തി.

കെ.ടി. ബസാര്‍ സ്വദേശികളായ ആക്രമികളെ കുറിച്ച് സൂചന ലഭിച്ച് മണിക്കൂറുകള്‍ക്കകം പ്രതികളിലൊരാളായ വിഷ്ണു എന്ന് വിളിക്കുന്ന കാട്ടുനിലം കുനിയില്‍ സാരംഗ് ആര്‍ രവീന്ദ്രന്‍ എന്നയാളെ കെ ടി ബസാറില്‍ വെച്ചും കുന്നത്ത് താഴകുനി നിധിന്‍ രാജ്, കുന്നത്ത് താഴകുനി ജിഷ്ണു, കുനിയില്‍ താഴ അക്ഷയ് സുരേന്ദ്രന്‍, കാട്ടുനിലം കുനിയില്‍ സായന്ത് കുമാര്‍, മടപ്പള്ളി കോളജ് സ്വദേശി കൃഷ്ണ കൃപ വീട്ടില്‍ സൗരവ് എന്നിവരെ മാഹി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു വെച്ചും പിടികൂടിയത്.

വടകര എസ് ഐ നിജീഷ് എം ന്റെ നേതൃത്വത്തില്‍ എസ് ഐ അഫ്‌സല്‍, എസ് സി പി ഒ മാരായ പ്രജീഷ് പി, സജിത്ത് പി.ടി, അനീഷ് മെടോളി, ഷിനില്‍ കെ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത് ചൊവ്വാഴ്ച രാത്രിയാണ് ബാലവാടിയിലെ കയ്യാല രാജീവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്.

റെയില്‍ ഗേറ്റിന് സമീപത്ത് ഇരു സംഘങ്ങള്‍ ഏറ്റമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരുമായി രാജീവനും കുടുംബത്തിനും യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല. പ്രതികളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട സംഘം രാജീവിന്റെ വീട്ടില്‍ വന്നു എന്ന കാരണത്താല്‍ അക്രമം അഴിച്ചു വിടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40947/vallikatte-violence-defendants-were-taken-home-evidence-was-taken)