---
title: "വടകരയില്‍ വിജയ വീഥി പഠന  കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു"
english_title: "The Vijaya Veedhi Study Center, which is part of the Chief Minister's 100 Day Action Plan, has started functioning."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40969/the-vijaya-veedhi-study-center-which-is-part-of-the-chief-ministers-100-day-action-plan-has-started-functioning"
published_at: "2022-05-05T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273b59a2b9b7_vijya veedhi project vatakara.jpg"
keywords: []
---

# വടകരയില്‍ വിജയ വീഥി പഠന  കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** **വടകര:** മുഖ്യന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട വിജയ വീഥി പഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. മുന്‍സിപ്പല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ കെ .കെ രമ എംഎല്‍ എ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വടകര എഡ്യുക്കേഷണല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.സി വത്സലന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര:** മുഖ്യന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട വിജയ വീഥി പഠന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. മുന്‍സിപ്പല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ കെ .കെ രമ എംഎല്‍ എ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വടകര എഡ്യുക്കേഷണല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ.സി വത്സലന്‍ അധ്യക്ഷത വഹിച്ചു.

അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് മത്സരപരീക്ഷകളില്‍ ഉന്നത വിജയം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടി ആരംഭിക്കുന്നത്. സംസ്ഥാനത്താകമാനം നടപ്പാക്കുന്ന വിജയവീഥി പദ്ധതിക്കായി മുന്‍സിപ്പല്‍-പഞ്ചായത്ത് അടിസ്ഥാനത്തില്‍ പഠന കേന്ദ്രങ്ങള്‍ തുടങ്ങും.

പരീക്ഷാ പരിശീലനത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണം ഇല്ലാതാക്കാന്‍ പദ്ധതി സഹായകമാകും. പഠനകേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പദ്ധതി സഹായകരമാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40969/the-vijaya-veedhi-study-center-which-is-part-of-the-chief-ministers-100-day-action-plan-has-started-functioning)