---
title: "രണ്ടാം പിണറായി സര്‍ക്കാറിന് കോര്‍പ്പറേറ്റ് മുഖമെന്ന്  അഡ്വ കെ പ്രവീണ്‍ കുമാര്‍"
english_title: "Advocate K Praveen Kumar said that the second Pinarayi is the corporate face of the government"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40975/advocate-k-praveen-kumar-said-that-the-second-pinarayi-is-the-corporate-face-of-the-government"
published_at: "2022-05-05T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273c31067dac_ADV PRAVEEN KUMAR .jpg"
keywords: []
---

# രണ്ടാം പിണറായി സര്‍ക്കാറിന് കോര്‍പ്പറേറ്റ് മുഖമെന്ന്  അഡ്വ കെ പ്രവീണ്‍ കുമാര്‍

> **Lead Summary:** **വടകര: ** രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികള്‍ വിലയിരുത്തിയാല്‍ അതിന്റെ കോര്‍പറേറ്റ് മുഖം വെളിവാക്കുകയാണെന്ന് കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാര്‍.

## Article Content

**വടകര: ** രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികള്‍ വിലയിരുത്തിയാല്‍ അതിന്റെ കോര്‍പറേറ്റ് മുഖം വെളിവാക്കുകയാണെന്ന് കോഴിക്കോട് ഡി സി സി പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാര്‍.

കെ റെയില്‍ നടപ്പിലാക്കുന്നത് ഇത്തരം താത്പര്യങ്ങള്‍ക്കും വന്‍ അഴിമതിക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കടുങ്ങാണ്ടി കണ്ണന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ബവിത്ത് മലോല്‍ അധ്യക്ഷത വഹിച്ചു.രാധാകൃഷ്ണന്‍ കാവില്‍ എടവത്ത്കണ്ടി കുഞ്ഞിരാമന്‍ ആര്‍ രാമകൃഷ്ണന്‍ കെ മൊയ്തീന്‍ നൊച്ചാട്ട് രമേഷ് എം കെ നാണു വി കെ കുഞ്ഞികൃഷ്ണന്‍ ശ്രീകൃഷ്ണര്‍ വള്ള്യാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40975/advocate-k-praveen-kumar-said-that-the-second-pinarayi-is-the-corporate-face-of-the-government)