---
title: "ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം കോണ്‍ഗ്രസിന്റേത്  മാത്രമാണ്: മുല്ലപ്പള്ളി രാമചന്ദ്രന്‍"
english_title: " Mullappally Ramachandran SAYS "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41001/mullappally-ramachandran-says-the-history-of-the-indian-freedom-struggle-belongs-only-to-the-congress"
published_at: "2022-05-05T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6273eb4d14b83_MULLAPALLY -HARI.jpg"
keywords: []
---

# ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം കോണ്‍ഗ്രസിന്റേത്  മാത്രമാണ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

> **Lead Summary:** **വടകര:** ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് കോണ്‍ഗ്രസിനെ വേറിട്ടു കാണാന്‍ കഴിയില്ല എന്ന് മുന്‍ കെ.പി പി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു വടകരയില്‍ നടന്ന കെ.പി സി സി സമ്മേളനത്തിന്റെ തൊണ്ണൂറ്റിയൊന്നാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര:** ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്ന് കോണ്‍ഗ്രസിനെ വേറിട്ടു കാണാന്‍ കഴിയില്ല എന്ന് മുന്‍ കെ.പി പി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു വടകരയില്‍ നടന്ന കെ.പി സി സി സമ്മേളനത്തിന്റെ തൊണ്ണൂറ്റിയൊന്നാം വാര്‍ഷിക ആഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി നിര്‍ണായകമായ പ്രമേയങ്ങള്‍ പാസ്സാക്കിയ സമ്മേളനം ആയിരുന്നു വടകര സമ്മേളനമെന്ന് അദ്ദേഹം അനുസ്മരിച്ചു. കെ.പി സി സി വി ചാര്‍ വിഭാഗ് സംസ്ഥാനകമ്മറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ: ഇ നാരായണന്‍ നായര്‍ അധ്യക്ഷനായി.

വടകര സമ്മേളനത്തില്‍ അസ്സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായ എം.പി നാരായണ മേനോന്റെ കുടുംബാംഗങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡി സി സി പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങില്‍ എം.പി നാരായണ മേനോന്റെ കുടുംബാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു.

നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകനുള്ള എം.പി നാരായണ മേനോന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് കാവില്‍ രാധാക്യഷ്ണന് സമ്മാനിച്ചു. ഡോ: എം ഹരിപ്രിയ, അഡ്വ: ഐ മൂസ്സ, അഡ്വ: സി വത്സലന്‍, പുറന്തോടത്ത് സുകുമാരന്‍, വി പി സര്‍വ്വോത്തമന്‍, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, എ എസ് അജീഷ്, ബവിത്ത് മലോല്‍, എം.പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41001/mullappally-ramachandran-says-the-history-of-the-indian-freedom-struggle-belongs-only-to-the-congress)