---
title: "മുക്കാളി റെയില്‍വെ സ്റ്റേഷനില്‍ ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം  സ്റ്റോപ്പ് പുന:സ്ഥാപിച്ച ട്രെയിനുകള്‍ക്ക് വരവേല്‍പ്പ്"
english_title: "After a long break at Mukkali railway station Welcome to Stop Restored Trains"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41092/after-a-long-break-at-mukkali-railway-station-welcome-to-stop-restored-trains"
published_at: "2022-05-06T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274c9b8859be_mukkali rly station.jpg"
keywords: []
---

# മുക്കാളി റെയില്‍വെ സ്റ്റേഷനില്‍ ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം  സ്റ്റോപ്പ് പുന:സ്ഥാപിച്ച ട്രെയിനുകള്‍ക്ക് വരവേല്‍പ്പ്

> **Lead Summary:** **വടകര ;** മുക്കാളി റെയില്‍വെസ്റ്റേഷനില്‍ ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം സ്റ്റോപ്പ് പുന:സ്ഥാപിച്ച ടെയിനുകള്‍ക്ക് വരവേല്‍പ്പ് നല്‍കി. മുക്കാളി ട്രെയിന്‍ യൂസേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് ഒരുക്കിയത്.

## Article Content

**വടകര ;** മുക്കാളി റെയില്‍വെസ്റ്റേഷനില്‍ ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം സ്റ്റോപ്പ് പുന:സ്ഥാപിച്ച ടെയിനുകള്‍ക്ക് വരവേല്‍പ്പ് നല്‍കി. മുക്കാളി ട്രെയിന്‍ യൂസേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് ഒരുക്കിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ടെയിനുകള്‍ക്ക് സ്റ്റോപ്പ് നഷ്ടപ്പെട്ടത്. ജനപ്രതിനിധികളുടേയും, റെയില്‍വേ പാസിഞ്ചേസ് അമിനിറ്റി കമ്മിറ്റി, സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടേയും യൂസേഴ്‌സ് ഫോറത്തിന്റെയും ഇടപെടലുകളാണ് ട്രെയിനുകള്‍ക്ക് വീണ്ടും സ്റ്റോപ്പ് അനുവദിക്കാന്‍ കാരണമായത്.

കോവിഡിന് തുടര്‍ന്ന് നിര്‍ത്തലാക്കിയ മുഴുവന്‍ ടെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. സ്വീകരണ യോഗത്തില്‍ ചെയര്‍മാന്‍ റീന രയരോത്ത് അധ്യക്ഷത വഹിച്ചു. എം.കെ.സുരേഷ് ബാബു പി.ബാബുരാജ്, എം പി.ബാബു, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല , പ്രമോദ് മാട്ടാണ്ടി,കെ. പ്രശാന്ത്, കെ.പി. ഗോവിന്ദന്‍ , പ്രശാന്ത് സമത, ടി. ടി.പത്മനാഭന്‍, എം. അലി, മഹേഷ് എന്‍പി, ദിനേശന്‍ കോറോത്ത് കണ്ടി, യു.എ. റഹീം എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41092/after-a-long-break-at-mukkali-railway-station-welcome-to-stop-restored-trains)