---
title: "നാദാപുരത്ത് മുത്വലാഖ്  വിവാദം ; എളയടം സ്വദേശി അന്യായമായി യുവതിയെ  മൊഴി ചൊല്ലിയതായി പരാതി"
english_title: "Mutwalak controversy; Woman unjustly in Nadapuram Complaint that the statement was made"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4117/mutwalak-controversy-woman-unjustly-in-nadapuram-complaint-that-the-statement-was-made"
published_at: "2021-10-08T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fe0817863c_thalqu .jpg"
keywords: []
---

# നാദാപുരത്ത് മുത്വലാഖ്  വിവാദം ; എളയടം സ്വദേശി അന്യായമായി യുവതിയെ  മൊഴി ചൊല്ലിയതായി പരാതി

> **Lead Summary:** നാദാപുരം:സ്ത്രീധന പീഢനത്തിനും ഗാര്‍ഹിക പീഢനത്തിനും കോടതിയില്‍ കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് മൊഴി ചൊല്ലിയതായി പരാതി.എളയടത്തെ ചതിരോളിക്കണ്ടി ജാസിമിനെതിരെയാണ് യുവതി നാദാപുരം പൊലിസില്‍ പരാതി നല്‍കിയത്.

## Article Content

നാദാപുരം:സ്ത്രീധന പീഢനത്തിനും ഗാര്‍ഹിക പീഢനത്തിനും കോടതിയില്‍ കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് മൊഴി ചൊല്ലിയതായി പരാതി.എളയടത്തെ ചതിരോളിക്കണ്ടി ജാസിമിനെതിരെയാണ് യുവതി നാദാപുരം പൊലിസില്‍ പരാതി നല്‍കിയത്.

2015 ഒക്ടോബര്‍ മാസം 25 നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്ക് ശേഷം ജാസിമും ഭര്‍തൃ ബന്ധുക്കളുംചേര്‍ന്ന് കൂടുതല്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെട്ട് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.

പിന്നീട് ഭര്‍തൃ വീട്ടിലേക്ക് പ്രവേശനം അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ക്കെതിരെ പൊലിസില്‍ പരാതി നല്‍കുകയും 635/21 നമ്പറില്‍ കേസ് എടുത്ത് നാദാപുരം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നടന്നു വരികയുമാണ്. വടകര കുടുംബ കോടതിയില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചു കിട്ടാനും ചെലവിനുമായി മറ്റൊരു കേസും നടന്നു വരുന്നു. എന്നാല്‍ ഈ മാസം 4 ന് നടപടിക്രമങ്ങള്‍ പാലിക്കാതെ ഒറ്റയിരിപ്പിന് ത്വലാഖ് ചൊല്ലിയതായി യുവതിയെവിവരംഅറിയിക്കുകയായിരുന്നു.

മാത്രമല്ല ഈ മാസം അഞ്ചിന് വടകര കുടുംബ കോടതി പരിസരത്ത് വെച്ച് മുത്വലാഖ് ചൊല്ലിയതായി അറിയിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.ഇതു സംബന്ധിച്ച് യുവതി ഡി ജി പിക്കും പരാതി നല്കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4117/mutwalak-controversy-woman-unjustly-in-nadapuram-complaint-that-the-statement-was-made)