---
title: "താഴെ അങ്ങാടിയില്‍ കാര്‍ കത്തിനശിച്ച സംഭവത്തില്‍  സമഗ്ര അന്വേഷണം വേണം :  കെ.കെ രമ എം.എല്‍.എ"
english_title: " KK Rema MLA visit in thazhe angdi  vatakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41209/a-comprehensive-inquiry-should-be-held-into-the-incident-in-which-a-car-caught-fire-in-the-following-market-kk-rema-mla"
published_at: "2022-05-06T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275554f386f5_K K REMA MLA.jpg"
keywords: []
---

# താഴെ അങ്ങാടിയില്‍ കാര്‍ കത്തിനശിച്ച സംഭവത്തില്‍  സമഗ്ര അന്വേഷണം വേണം :  കെ.കെ രമ എം.എല്‍.എ

> **Lead Summary:** **വടകര: **താഴെ അങ്ങാടി മുക്കോല ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ കാര്‍ കത്തി നശിച്ച സംഭവത്തിലെ ദുരൂഹതനീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു.

## Article Content

**വടകര: **താഴെ അങ്ങാടി മുക്കോല ഭാഗത്ത് ഇന്നലെ പുലര്‍ച്ചെ കാര്‍ കത്തി നശിച്ച സംഭവത്തിലെ ദുരൂഹതനീക്കാന്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ.കെ രമ എം.എല്‍.എ പറഞ്ഞു.

സംഭവ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മുക്കോല ഭാഗത്തെ യുനാനി ഡോക്ടര്‍ സെയ്ദ് അന്‌സ് തങ്ങളുടെ ടയോട്ട കാറാണ് അഗ്‌നിക്കിരയായത്.

വീട്ടിലേക്ക് റോഡില്ലാത്തതിനാല്‍ സമീപത്തെ റോഡിലാണ് സാധാരണയായി ഇദ്ദേഹം കാര്‍ നിര്‍ത്താറുള്ളത്. ഈ രൂപത്തില്‍ കാര്‍ കത്തിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതിനാല്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എം.എല്‍.എ പറഞ്ഞു. വാര്‍ഡ്‌മെമ്പര്‍ റൈഹാനത്തും എം.എല്‍.എയ്‌ക്കൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41209/a-comprehensive-inquiry-should-be-held-into-the-incident-in-which-a-car-caught-fire-in-the-following-market-kk-rema-mla)