---
title: "എം.പി നാരായണമേനോന്‍ അവാര്‍ഡ്  കാവില്‍ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി"
english_title: "MP Narayana Menon Award Kavil Radhakrishnan took over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41211/mp-narayana-menon-award-kavil-radhakrishnan-took-over"
published_at: "2022-05-06T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275590e1552f_KAVIL RADHAKRISHAN.jpg"
keywords: []
---

# എം.പി നാരായണമേനോന്‍ അവാര്‍ഡ്  കാവില്‍ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി

> **Lead Summary:** **വടകര: **കെ.പി.സി.സി വി ചാര്‍ വിഭാഗ് ഏര്‍പ്പെടുത്തിയ നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകനുള്ള എം.പി.നാരായണമേനോന്‍ അവാര്‍ഡ് അദ്ദേഹത്തിന്റെ പേരമകള്‍ ശ്രീവള്ളിയില്‍ നിന്നും ഡിസിസി സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി.

## Article Content

**വടകര: **കെ.പി.സി.സി വി ചാര്‍ വിഭാഗ് ഏര്‍പ്പെടുത്തിയ നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകനുള്ള എം.പി.നാരായണമേനോന്‍ അവാര്‍ഡ് അദ്ദേഹത്തിന്റെ പേരമകള്‍ ശ്രീവള്ളിയില്‍ നിന്നും ഡിസിസി സെക്രട്ടറി കാവില്‍ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി.

യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് കാവില്‍ രാധാകൃഷ്ണന്‍.  മുന്‍ കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ അഡ്വ.ഇ നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.എം.ഹരിപ്രിയ, ഐ.മൂസ്സ, കൂടാളി അശോകന്‍, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, ബവിത്ത്മലോല്‍, അജീഷ് വെള്ളൂക്കര തുടങ്ങിയവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41211/mp-narayana-menon-award-kavil-radhakrishnan-took-over)