---
title: "ഭക്ഷ്യ വിഷബാധ; ആരോഗ്യവിഭാഗം പരിശോധന  ശക്തമാക്കി"
english_title: "Food poisoning; Health department inspection Strengthened"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41250/food-poisoning-health-department-inspection-strengthened"
published_at: "2022-05-07T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6275ef084216b_food posion.jpg"
keywords: []
---

# ഭക്ഷ്യ വിഷബാധ; ആരോഗ്യവിഭാഗം പരിശോധന  ശക്തമാക്കി

> **Lead Summary:** **വടകര :** സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ നഗരസഭാ ഹെല്‍ത്ത് വിഭാഗം ഭക്ഷണസാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി.

## Article Content

**വടകര :** സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ നഗരസഭാ ഹെല്‍ത്ത് വിഭാഗം ഭക്ഷണസാധനങ്ങള്‍ വില്ക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കി.

നഗരസഭ ആരോഗ്യവിഭാഗം നടത്തിയ രാത്രി, പുലര്‍കാല പരിശോധനയില്‍ നഗരസഭാപരിധിയിലെ ഹോട്ടല്‍, കൂള്‍ബാര്‍, ടീഷോപ്, ബേക്കറി തുടങ്ങി പത്തോളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയുണ്ടായി. വടകര പുതിയ സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ചായപീടിക, ടേസ്റ്റി കൂള്‍, മേപ്പയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ സണ്‍വേ, ഗവ: ഹോസ്പിറ്റല്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കരിമ്പന, എടോടിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌പൈസി ചിപ്‌സ് എന്നീ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത് .

ഇതില്‍ ചില സ്ഥാപനങ്ങളില്‍ നിന്നും പഴകിയതും ദിവസങ്ങളോളം ഫ്രീസറില്‍ പേക്ക് ചെയ്യാതെ സൂക്ഷിച്ചതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. പല സ്ഥാപനങ്ങളിലും ആവശ്യമായ ശുചിത്വ നിലവാരം പുലര്‍ത്തേണ്ടുന്ന വിധത്തില്‍ അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുകയോ ചെയ്യുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേപ്പയിലെ ചില സ്ഥാപനങ്ങള്‍ പൊതു ഡ്രൈനേജിലേക്ക് മലിനജലം ഒഴുക്കിയതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയാണ് പല സ്ഥാപനങ്ങളിലും ജോലിചെയ്യുന്നത്. .

വരും ദിവസങ്ങളില്‍ തുടര്‍ന്നും ശക്തമായ പരിശോധനകള്‍ തുടരുമെന്നും ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപങ്ങള്‍ക്കെതിരെ ലൈസെന്‍സ് റദ്ദ് ചെയ്ത് സ്ഥാപനം അടച്ചുപൂട്ടുന്ന നടപടികള്‍ സ്വീകരിക്കുമെന്ന് മുനിസിപ്പല്‍ സെക്രട്ടറി എന്‍. കെ ഹരീഷ് അറിയിച്ചു. നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിത് പി ജി, കമലാക്ഷി, ജെ.എച്ച്.ഐ മാരായ എം. പി.രാജേഷ്‌കുമാര്‍, സിന്ധു. പി, ശ്രീമ പി കെ, വിഗിഷ, രമ്യ, ദീപിക എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41250/food-poisoning-health-department-inspection-strengthened)