---
title: "വടകര പൊലീസിന് ബിഗ് സല്യൂട്ട് ;  പൊലീസിന് അഭിനന്ദനവുമായി വടകര പത്രപ്രവര്‍ത്തക യൂണിയന്‍"
english_title: "Big salute to Vadakara police; Congratulations to the police Vadakara Journalists Union"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4126/big-salute-to-vadakara-police-congratulations-to-the-police-vadakara-journalists-union"
published_at: "2021-10-08T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615fe7928de25_vatakara press club .jpg"
keywords: []
---

# വടകര പൊലീസിന് ബിഗ് സല്യൂട്ട് ;  പൊലീസിന് അഭിനന്ദനവുമായി വടകര പത്രപ്രവര്‍ത്തക യൂണിയന്‍

> **Lead Summary:** വടകര: മാധ്യമ പ്രവര്‍ത്തകന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന വടകര പോലീസിനെ അഭിനന്ദിച്ച് വടകര പത്രപ്രവര്‍ത്തക യൂണിയന്‍.

## Article Content

വടകര: മാധ്യമ പ്രവര്‍ത്തകന് നേരെയുണ്ടായ അതിക്രമത്തില്‍ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന വടകര പോലീസിനെ അഭിനന്ദിച്ച് വടകര പത്രപ്രവര്‍ത്തക യൂണിയന്‍.

ജന്മഭൂമി വടകര ലേഖകന്‍ എന്‍ കെ നവനീതിനും,ഭാര്യക്കും നേരെ കഴിഞ്ഞ ദിവസമുണ്ടായ അതിക്രമത്തില്‍ വടകര പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. യോഗത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു.സെക്രട്ടരി രാജീവന്‍ പറമ്പത്ത്,പി ലിജീഷ്,വി വി രഗീഷ്,പി കെ രാധാകൃഷ്ണന്‍,കെ വിജയകുമാര്‍,വി പി പ്രമോദ്,ടി പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

നവനീതിനും ഭാര്യക്കും നേരെയുണ്ടായ അതിക്രമത്തില്‍ ഇന്നലെ മൂന്ന് പേരെ വടകര പൊലീസ് പിടികൂടിയിരുന്നു. .തളിപ്പറമ്പ് സ്വദേശി കുറ്റ്യേരി തലോറ തായാറത്ത് വളപ്പില്‍ ഷിബു മോന്‍(39),വടകര ഇരിങ്ങല്‍ ആറാണ്ടക്കല്‍ വിപിന്‍(36),പേരാമ്പ്ര മഠത്തില്‍ അജേഷ്(36)എന്നിവരെയാണ് വടകര എസ് ഐ,എം നിജേഷ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 9.10 ഓടെയാണ് നവനീതിനും,ഭാര്യക്കും നേരെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ എം ആര്‍ എ ബേക്കറിയില്‍ ഭക്ഷണം പാര്‍സല്‍ വാങ്ങാനെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്.ഇരുവരെയും ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതികള്‍ ഇവര്‍ക്ക്‌നേരെ അതിക്രമത്തിന് മുതിരുകയായിരുന്നു.ബേക്കറിയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4126/big-salute-to-vadakara-police-congratulations-to-the-police-vadakara-journalists-union)