---
title: "നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ  പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് എച്ച് എംഎസ്"
english_title: "Of the Construction Workers Welfare Fund Board HMS wants the operation to be efficient"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41340/of-the-construction-workers-welfare-fund-board-hms-wants-the-operation-to-be-efficient"
published_at: "2022-05-07T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627647428c5b2_hms photo.jpg"
keywords: []
---

# നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ  പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് എച്ച് എംഎസ്

> **Lead Summary:** **വടകര:** നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് എച്ച് എംഎസ് ജനതാ കണ്‍സ്ട്രക്ഷന്‍& ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര:** നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് എച്ച് എംഎസ് ജനതാ കണ്‍സ്ട്രക്ഷന്‍& ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ലാ പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു.

പെന്‍ഷന്‍ മാസങ്ങളോളമായി മുടങ്ങി കിടക്കുകയാണ് . ചികില്‍സാ ധനസഹായം, വിവാഹധനസഹായം തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കാലതാമസമുണ്ടാക്കുന്നു. ഇത് പരിഹരിച്ച് ആനുകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് പി.എം. നാണുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. കെ.കെ. കൃഷ്ണന്‍ , ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ . ആര്‍എം ഗോപാലന്‍, കെ.പി കുഞ്ഞിരാമന്‍, മൂലയില്‍ രവീന്ദ്രന്‍, രാജന്‍ കളരിക്കണ്ടി, കെ.എം കുഞ്ഞിരാമന്‍, പ്രസാദ് വിലങ്ങില്‍, കെ.വി ചന്ദ്രന്‍ ,രഞ്ജിത് കാരാട്ട് എന്നിവര്‍ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41340/of-the-construction-workers-welfare-fund-board-hms-wants-the-operation-to-be-efficient)