---
title: "സാന്റ്ബാങ്ക്‌സിലെ സെക്യൂരിറ്റിക്കാര്‍ തമ്മിലുണ്ടായ  സംഘര്‍ഷം ;ജീവനക്കാരെ പുറത്താക്കി"
english_title: "Between the security guards at Sandbanks The conflict led to the dismissal of employees"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41367/between-the-security-guards-at-sandbanks-the-conflict-led-to-the-dismissal-of-employees"
published_at: "2022-05-07T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62767eaf7d092_sand banks.jpg"
keywords: []
---

# സാന്റ്ബാങ്ക്‌സിലെ സെക്യൂരിറ്റിക്കാര്‍ തമ്മിലുണ്ടായ  സംഘര്‍ഷം ;ജീവനക്കാരെ പുറത്താക്കി

> **Lead Summary:** **വടകര: **സാന്റ്ബാങ്ക്‌സില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക് പറ്റിയ സംഭവത്തില്‍ രണ്ട് ജീവനക്കാരെയും പുറത്താക്കി. ഏപ്രില്‍ 29 ന് വൈകീട്ടോടെയാണ് സംഭവം നടന്നത് .സക്യൂരിറ്റി ജീവനക്കാരൂടെ സംഘര്‍ഷം നാട്ടുകാരും സഞ്ചാരികളും ഇടപെട്ടാണ് അവസാനിപ്പിച്ചത് നേരത്തെ നിരവധി തവണ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

## Article Content

**വടകര: **സാന്റ്ബാങ്ക്‌സില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക് പറ്റിയ സംഭവത്തില്‍ രണ്ട് ജീവനക്കാരെയും പുറത്താക്കി. ഏപ്രില്‍ 29 ന് വൈകീട്ടോടെയാണ് സംഭവം നടന്നത് .സക്യൂരിറ്റി ജീവനക്കാരൂടെ സംഘര്‍ഷം നാട്ടുകാരും സഞ്ചാരികളും ഇടപെട്ടാണ് അവസാനിപ്പിച്ചത് നേരത്തെ നിരവധി തവണ ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

സാന്റബാങ്ക്‌സിലെ സെക്യൂരിറ്റി ജീവനക്കാരുടെ കരാര്‍ നിയമനങ്ങള്‍ പുനപരിശോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സാന്റബാങ്ക്‌സിലെത്തുന്ന സഞ്ചാരികള്‍ക്ക് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നും യാതൊരുവിധ സുരക്ഷിതത്വും ഉണ്ടാകില്ലെന്നും പരാതിയിട്ടുണ്ട്. ഡിടിപിസിയും സെക്യൂരിറ്റി ഏജന്‍സിയും തമ്മിലുള്ള കരാറില്‍ ആര്‍മിയില്‍ നിന്നും വിരമിച്ചവരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കണമെന്നാണ് ചട്ടം.

എന്നാല്‍ രാഷ്ട്രീയ അടിസ്ഥാനത്തില്‍ നടന്ന നിയങ്ങള്‍ഡിടിപിസി കരാറിന് വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41367/between-the-security-guards-at-sandbanks-the-conflict-led-to-the-dismissal-of-employees)