---
title: "താഴെ അങ്ങാടിയില്‍ കാര്‍ കത്തിച്ച കേസില്‍ ഒരാള്‍ പിടിയില്‍"
english_title: "The car was set on fire invatakara ;  One person arrested in the case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41401/the-car-was-set-on-fire-invatakara-one-person-arrested-in-the-case"
published_at: "2022-05-07T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6276a6b6122f3_fire in mukkola.jpg"
keywords: []
---

# താഴെ അങ്ങാടിയില്‍ കാര്‍ കത്തിച്ച കേസില്‍ ഒരാള്‍ പിടിയില്‍

> **Lead Summary:** **വടകര: **താഴെ അങ്ങാടി മുക്കോലയില്‍ വീട്ടു പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഒഴിച്ചിട്ട വളപ്പില്‍ പാലത്തിന് സമീപത്ത് താമസിക്കുന്ന പിവി ഹൗസില്‍ ഹംസ നെയാണ് പൊലീസ് പിടികൂടിയത്.

## Article Content

**വടകര: **താഴെ അങ്ങാടി മുക്കോലയില്‍ വീട്ടു പരിസരത്ത് നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഒഴിച്ചിട്ട വളപ്പില്‍ പാലത്തിന് സമീപത്ത് താമസിക്കുന്ന പിവി ഹൗസില്‍ ഹംസ നെയാണ് പൊലീസ് പിടികൂടിയത്.

മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് ജാമ്യം നല്‍കി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ള അന്വേഷണത്തിലൂടെയാണ് തീയിട്ട ആള്‍ പിടിയിലാകുന്നത്.

     യുനാനി ഡോക്ടര്‍ സെയ്ദ് അനസ് തങ്ങളുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 5605 നമ്പര്‍ ടൊയോട്ട കാറാണ് ഇന്നലെ പുലര്‍ച്ചെ കത്തി നശിച്ചത്. പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്.

പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചൈങ്കിലും അവര്‍ എത്തുമ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തി നശിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41401/the-car-was-set-on-fire-invatakara-one-person-arrested-in-the-case)