---
title: "വടകരയില്‍ ഗാന്ധിജി,  ജെ.പി., ഡോ. ലോഹ്യ അനുസ്മരണം"
english_title: "Gandhiji, J.P.,dr lohya memorial function "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/4148/gandhiji-jpdr-lohya-memorial-function"
published_at: "2021-10-08T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ffcad9359a_gp -gandhiji .jpg"
keywords: []
---

# വടകരയില്‍ ഗാന്ധിജി,  ജെ.പി., ഡോ. ലോഹ്യ അനുസ്മരണം

> **Lead Summary:** **വടകര:** എല്‍ ജെഡി നേതൃത്വത്തില്‍ മഹാത്മാഗാന്ധിജി, ജയപ്രകാശ് നാരായണ്‍, ഡോ.റാംമനോഹര്‍ ലോഹ്യ എന്നിവരുടെ അനുസ്മരണ പരിപാടികള്‍ നടക്കും. ഈ മാസം 11 ന് വൈകുന്നേരം 5 മണിക്ക് എം.പി.വീരേന്ദ്രകുമാര്‍ സ്മാരക ഹാളില്‍ വെച്ചാണ് പരിപാടി.

## Article Content

**വടകര:** എല്‍ ജെഡി നേതൃത്വത്തില്‍ മഹാത്മാഗാന്ധിജി, ജയപ്രകാശ് നാരായണ്‍, ഡോ.റാംമനോഹര്‍ ലോഹ്യ എന്നിവരുടെ അനുസ്മരണ പരിപാടികള്‍ നടക്കും. ഈ മാസം 11 ന് വൈകുന്നേരം 5 മണിക്ക് എം.പി.വീരേന്ദ്രകുമാര്‍ സ്മാരക ഹാളില്‍ വെച്ചാണ് പരിപാടി.

അനുസ്മരണ പരിപാടിയില്‍ സാംസ്‌കാരിക പ്രവര്‍ത്തകനും, വാഗ്മിയുമായ പി.ബാലന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും, എല്‍.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.വി.പി.നാണു., പ്രസാദ് വിലങ്ങില്‍, അഡ്വ, ബൈജു രാഘവന്‍, വി.പി. ജയന്‍, രാജന്‍ പറമ്പത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/4148/gandhiji-jpdr-lohya-memorial-function)