---
title: "ചാനിയം കടവില്‍ നിന്നും എംഡിഎംഎ  മയക്കുമരുന്നുമായി യുവാവ് പിടിയില്‍"
english_title: "Young man arrested with MDMA drug  from chaniyam katavu bridge "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41541/young-man-arrested-with-mdma-drug-from-chaniyam-katavu-bridge"
published_at: "2022-05-08T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6277e91d208d1_chaniyam katavu .jpg"
keywords: []
---

# ചാനിയം കടവില്‍ നിന്നും എംഡിഎംഎ  മയക്കുമരുന്നുമായി യുവാവ് പിടിയില്‍

> **Lead Summary:** **വടകര:** ചാനിയംകടവ് പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെ എംഡിഎംഎ പിടികൂടി. വടകര എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

## Article Content

**വടകര:** ചാനിയംകടവ് പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെ എംഡിഎംഎ പിടികൂടി. വടകര എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

ചെറുവണ്ണൂര്‍ മുയിപ്പോത്ത് സ്വദേശി അര്‍ജുന്‍ (20) നെയാണ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 4.1 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. എന്‍ഡിപിഎസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

റെയ്്ഡില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍.വി, എക്‌സൈസ് ഓഫീസര്‍മാരായ രാകേഷ് ബാബു, അനിരുദ്ധ്, വിജേഷ്, മുസ്ബിന്‍, വിനീത്, വനിതാ എക്‌സൈസ് ഓഫീസര്‍ സീമ, ഡ്രൈവര്‍ ശ്രീജിത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41541/young-man-arrested-with-mdma-drug-from-chaniyam-katavu-bridge)