---
title: "വടകരയില്‍ ഇന്ന് മുതല്‍ സംഗീത നാടക  അക്കാദമി അമച്വര്‍ നാടകോത്സവം"
english_title: "Musical drama in Vadakara from today Academy Amateur Drama Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41584/musical-drama-in-vadakara-from-today-academy-amateur-drama-festival"
published_at: "2022-05-09T08:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627883b591890_EFAS VATAKARA .jpg"
keywords: []
---

# വടകരയില്‍ ഇന്ന് മുതല്‍ സംഗീത നാടക  അക്കാദമി അമച്വര്‍ നാടകോത്സവം

> **Lead Summary:** **വടകര: ** കേരള സംഗീത നാടക അക്കാദമി അമച്വര്‍ നാടകോത്സവം ഇന്ന് മുതല്‍ ഒമ്പത് മുതല്‍ മെയ് 13 വരെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. 25 അമച്വര്‍ നാടകസംഘങ്ങള്‍ക്ക് 50 ലക്ഷം രൂപ ധനസഹായം നല്‍കുന്ന കേരള സംഗീത നാടക അക്കാദമിയുടെ പദ്ധതിയുടെ ഭാഗമായാണ് നാടകോത്സവം.

## Article Content

**വടകര: ** കേരള സംഗീത നാടക അക്കാദമി അമച്വര്‍ നാടകോത്സവം ഇന്ന് മുതല്‍ ഒമ്പത് മുതല്‍ മെയ് 13 വരെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. 25 അമച്വര്‍ നാടകസംഘങ്ങള്‍ക്ക് 50 ലക്ഷം രൂപ ധനസഹായം നല്‍കുന്ന കേരള സംഗീത നാടക അക്കാദമിയുടെ പദ്ധതിയുടെ ഭാഗമായാണ് നാടകോത്സവം.

വടകര എഫാസുമായി സഹകരിച്ചാണ് വടകര മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പരിപാടി. ഇന്ന് വൈകിട്ട് ആറിന് നാടകോത്സവത്തിന്റെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിര്‍വഹിക്കും. അക്കാദമി വൈസ്‌ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷനാവും.

ഒമ്പതിന് വൈകിട്ട് ഏഴിന് പാലക്കാട്ടെ അത്‌ലറ്റ് കായിക നാടകവേദി അവതരിപ്പിക്കുന്ന 1947 നോട്ടൗട്ട് എന്ന നാടകം അരങ്ങേറും. 10ന് വൈകിട്ട് ഏഴിന് കോഴിക്കോട്ടെ റിമംബറന്‍സ് തിയറ്റര്‍ ഗ്രൂപ്പ് കേരള അവതരിപ്പിക്കുന്ന ഇരിക്കപ്പിണ്ഡം കഥ പറയുന്നു എന്ന നാടകവും 12ന് നടക്കാവ് നെരൂദ തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന ഒറ്റന്‍ എന്ന നാടകവും 13ന് പാലക്കാട്ടെ തിയറ്റര്‍ റൂട്ട്‌സ് ആന്‍ഡ് വിങ്‌സ് അവതരിപ്പിക്കുന്ന മിന്നുന്നതെല്ലാം എന്ന നാടകവും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41584/musical-drama-in-vadakara-from-today-academy-amateur-drama-festival)