---
title: "റിസ്‌വാനയുടെ ദുരൂഹ മരണം സമഗ്ര അന്വേഷണം നടത്തണമെന്ന്  സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി"
english_title: "The All-Party Action Committee called for a comprehensive investigation into Rizwana's mysterious death"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41586/the-all-party-action-committee-called-for-a-comprehensive-investigation-into-rizwanas-mysterious-death"
published_at: "2022-05-09T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627887be689de_RISVANA PHOTO.jpg"
keywords: []
---

# റിസ്‌വാനയുടെ ദുരൂഹ മരണം സമഗ്ര അന്വേഷണം നടത്തണമെന്ന്  സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി

> **Lead Summary:** **വടകര : **അഴിയൂര്‍ ആസ്യ റോഡ് ബൈത്തുല്‍ റിസ്‌വാന വീട്ടില്‍ റിസ്‌വാന കൈനാട്ടി മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപത്തെ ഭര്‍തഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് അഴിയൂര്‍ പഞ്ചായതത് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൃതദ്ദേഹത്തില്‍ മുറിപ്പാടുകള്‍ അടക്കം കണ്ട സാഹചര്യത്തില്‍ മരണത്തില്‍ സംശയം നിലനില്‍ക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.

## Article Content

**വടകര : **അഴിയൂര്‍ ആസ്യ റോഡ് ബൈത്തുല്‍ റിസ്‌വാന വീട്ടില്‍ റിസ്‌വാന കൈനാട്ടി മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപത്തെ ഭര്‍തഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് അഴിയൂര്‍ പഞ്ചായതത് സര്‍വ്വകക്ഷി ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മൃതദ്ദേഹത്തില്‍ മുറിപ്പാടുകള്‍ അടക്കം കണ്ട സാഹചര്യത്തില്‍ മരണത്തില്‍ സംശയം നിലനില്‍ക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി.

രണ്ടര വര്‍ഷം മുന്‍പ് കക്കാട്ട് സ്വദേശി തൈക്കണ്ടിയില്‍ ഷംനാസിനെയാണ് കല്യാണം കഴിച്ചത്. മരണത്തെ സംബന്ധിച്ചു ഒട്ടേറെ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഭര്‍തൃ വീട്ടില്‍ നിന്നും നിരന്തരം മാനസിക ശാരീരിക പീഡനങ്ങള്‍ നടക്കുന്നതായി റിസ്‌വാന സഹപാഠികളായ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്ജിതമാക്കണം ഇത് സംബന്ധിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നല്‍കി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു . വി.പി. അനില്‍ കുമാര്‍ , പി.ബാബുരാജ് , ഇസ്മായില്‍ ഹാജി അജ്മാന്‍, അജിത്ത് തയ്യില്‍ , പ്രദീപ് ചോമ്പാല , വിപി ജയന്‍ വി പി പ്രകാശന്‍ , മുസ്തഫ പള്ളിയത്ത്, സാലിം പുനത്തില്‍, കെ.എ. സുരേന്ദ്രന്‍ , കാസിം നെ ല്ലോളി,എ.വി . സനീദ് എന്നിവര്‍ സംസാരിച്ചു ഭാരവാഹികള്‍ ; ആയിഷ ഉമ്മര്‍ (ചെയര്‍ ), കെ .മൈമുന (കണ്‍.)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41586/the-all-party-action-committee-called-for-a-comprehensive-investigation-into-rizwanas-mysterious-death)