---
title: "നാടിന് അഭിമാനമായി സതീശന്‍ നടുവിലക്കണ്ടി കുടുംബ സഹായ കമ്മിറ്റി "
english_title: "Satheesan Naduvilakandi Family Assistance Committee proud of VAIKKILESERY THERUVU "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41589/satheesan-naduvilakandi-family-assistance-committee-proud-of-vaikkilesery-theruvu"
published_at: "2022-05-09T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627894c0ac0c4_NIDEESH MALAYIL.jpg"
keywords: []
---

# നാടിന് അഭിമാനമായി സതീശന്‍ നടുവിലക്കണ്ടി കുടുംബ സഹായ കമ്മിറ്റി 

> **Lead Summary:** **ചോറോട് ഈസ്റ്റ്: **സതീശന്‍ നടുവിലക്കണ്ടി കുടുംബ സഹായ കമ്മിറ്റിയുടെ പ്രവര്‍ത്തനം നാടിനാകെ മാതൃകയായി. ഓര്‍ക്കാട്ടേരി വൈക്കിലശ്ശേരി റോഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സതീശന്‍. യാതൊരു അസുഖവുമില്ലാതിരുന്ന സതീശന് അര്‍ദ്ധരാത്രിയില്‍ നെഞ്ച്വേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണപ്പെടുകയുമരിരുന്നു.

## Article Content

**ചോറോട് ഈസ്റ്റ്: **സതീശന്‍ നടുവിലക്കണ്ടി കുടുംബ സഹായ കമ്മിറ്റിയുടെ പ്രവര്‍ത്തനം നാടിനാകെ മാതൃകയായി. ഓര്‍ക്കാട്ടേരി വൈക്കിലശ്ശേരി റോഡിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു സതീശന്‍. യാതൊരു അസുഖവുമില്ലാതിരുന്ന സതീശന് അര്‍ദ്ധരാത്രിയില്‍ നെഞ്ച്വേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണപ്പെടുകയുമരിരുന്നു.

52 വയസുള്ള സതീശന്റെ നിര്യാണത്തോടെ രണ്ട് പെണ്‍മക്കളും ഭാര്യയും തികച്ചും അനാഥമാകുകയായിരുന്നു. ഭാഗം വെച്ച് ലഭിച്ച പഴകിയ തറവാട് വീട് പൊളിച്ച് മാറ്റി ചെറിയ ഒരു കുടിലിലായിരുന്നു താമസം. വീടിന് തറ കെട്ടി ലൈഫ് ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.സതീശന്റെ പെട്ടന്നുള്ള മരണത്തെ തുടര്‍ന്ന് ഗ്രാമ ശ്രീറസിഡന്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചു ചേര്‍ത്ത് കുടുംബ സഹായ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

കമ്മിറ്റി രൂപീകരണ യോഗത്തില്‍ തന്നെ 5 ലക്ഷത്തോളം രൂപയുടെ വാഗ്ദാനം ലഭിച്ചു. എഴുപത് ദിവസം കൊണ്ട് ആയിരം സ്‌ക്വയര്‍ ഫീറ്റുള്ള വീട് പൂര്‍ത്തിയാക്കി കുടുംബത്തിന് കൈമാറി. എല്ലാ വിഭാഗം തൊഴിലാളികളും ഓരോ ദിവസങ്ങളില്‍ സേവനമായും പണിയെടുന്നു. സുഹൃത്തുക്കളായവരും സേവനമായി പ്രവൃത്തികള്‍ ചെയ്തു നല്‍കി. ധനസമാഹരണത്തിന് ഏരിയകളായി തിരിച്ചില്ല.ഗ്രൂപ്പുകള്‍ രൂപീകരിച്ചില്ല. ചേര്‍ത്ത സംഖ്യകള്‍ പൂര്‍ണ്ണമായും പിരിച്ചെടുത്തു.വീടിന് പുറമെആറ് ലക്ഷത്തി മുപ്പത്തി ഒന്നായിരം രൂപ കുടുംബത്തിന്റെ പേരില്‍ ബേങ്കില്‍ നിക്ഷേപിച്ചു.

നൂറ് ദിവസത്തിനുള്ളില്‍ വരവ് ചെലവ് കണക്ക് പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കമ്മിറ്റി പിരിച്ചുവിട്ടു.യോഗത്തില്‍ എഴുപത് ദിവസം കൊണ്ട് വീട് പൂര്‍ത്തിയാക്കിയ കോണ്‍ട്രാക്ടര്‍ നിധീഷ് മലയിലിനെ ആദരിച്ചു.

പഞ്ചായത്ത് അംഗം മoത്തില്‍ പുഷ്പ് ഉപഹാരം നല്‍കി. കുടുംബ സഹായ കമ്മിറ്റി ചെയര്‍മാന്‍ പ്രസാദ് വിലങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ പി.കെ.സതീശന്‍ സ്വാഗതം പറഞ്ഞു. ടി.കെ.മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി പി.പി.സുരേന്ദ്രന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ ഏ, ജിപത്മകുമാര്‍, സി.എം.രജി, പി.കെ.ശശി, യു.എസ് ശ്രീജിഷ്, രാജന്‍ സി.കെ, എന്‍.കെ അജിത് കുമാര്‍, വി.എം മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41589/satheesan-naduvilakandi-family-assistance-committee-proud-of-vaikkilesery-theruvu)