---
title: "കണ്ണൂക്കരക്ക് കണ്ണീര്‍ ഓര്‍മ്മായി  ഡ്രൈവര്‍ വിശ്വേട്ടന്‍ "
english_title: "The death of an auto driver who was injured in a car accident has saddened everyone"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41703/the-death-of-an-auto-driver-who-was-injured-in-a-car-accident-has-saddened-everyone"
published_at: "2022-05-09T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279002454853_auto driver.jpg"
keywords: []
---

# കണ്ണൂക്കരക്ക് കണ്ണീര്‍ ഓര്‍മ്മായി  ഡ്രൈവര്‍ വിശ്വേട്ടന്‍ 

> **Lead Summary:** **ഒഞ്ചിയം : **വാഹനാപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നിര്യാണം നാടിനെ ഒന്നാകെ കണ്ണീര്‍ക്കയത്തിലാക്കി. സിപിഐ(എം) തട്ടോളിക്കര ബ്രാഞ്ച് കമ്മിറ്റിംഗമായിരുന്ന വിശ്വേട്ടന്‍ നാട്ടുകാര്‍ക്കെല്ലാം സ്വീകാര്യനായിരുന്നു. ഓട്ടോ ഡ്രൈവര്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും നാടിന്റെ പൊതു വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.

## Article Content

**ഒഞ്ചിയം : **വാഹനാപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവറുടെ നിര്യാണം നാടിനെ ഒന്നാകെ കണ്ണീര്‍ക്കയത്തിലാക്കി. സിപിഐ(എം) തട്ടോളിക്കര ബ്രാഞ്ച് കമ്മിറ്റിംഗമായിരുന്ന വിശ്വേട്ടന്‍ നാട്ടുകാര്‍ക്കെല്ലാം സ്വീകാര്യനായിരുന്നു. ഓട്ടോ ഡ്രൈവര്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും നാടിന്റെ പൊതു വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.

ഇന്നലെ ദേശീയപാതയില്‍ കണ്ണൂക്കര ടൗണില്‍ വെച്ചുണ്ടായ അപകടത്തിലാണ് തട്ടോളിക്കര തെക്കേ എകരത്ത് വിശ്വനാഥന്‍ (57) മരണപ്പെടുന്നത്. ഞായറാഴ്ച രാവിലെ 11 .30 ഓടെയാണ് അപകടം നടന്നത്.

കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടേറിക്ഷയില്‍ പോത്തുകളുമായി പോവുകയായിരുന്ന തമില്‍നാട് ലോറി ഇടിക്കുകയായിരുന്നു. സാരമായിപരിക്കേറ്റ ഡ്രൈവറെ വടകര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രിയോടെ തന്നെ തട്ടോളിക്കര വസതിയില്‍ മൃതദേഹം സംസ്‌കരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41703/the-death-of-an-auto-driver-who-was-injured-in-a-car-accident-has-saddened-everyone)