---
title: "പ്രവാസി ക്ഷേമപെന്‍ഷന്‍ പതിനായിരം  രൂപയാക്കണമെന്ന് ജനത പ്രവാസി സെന്റര്‍"
english_title: " Janata Pravasi Center wanted  Expatriate welfare pension increase to ten thousand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41714/janata-pravasi-center-wanted-expatriate-welfare-pension-increase-to-ten-thousand"
published_at: "2022-05-09T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62790ebe555b7_manayath - pravasi centre .jpg"
keywords: []
---

# പ്രവാസി ക്ഷേമപെന്‍ഷന്‍ പതിനായിരം  രൂപയാക്കണമെന്ന് ജനത പ്രവാസി സെന്റര്‍

> **Lead Summary:** **വടകര:** നല്ല സമയത്ത് വിദേശ രാജ്യങ്ങളില്‍ പോയി ജിവിതവും സൗഖ്യവും ത്യജിച്ച് കഷ്ടപ്പെട്ട് കേരളത്തിന്റെ നട്ടെല്ലായി വിദേശനാണ്യം നേടിത്തന്ന പ്രവാസികള്‍ക്ക് ക്ഷേമപെന്‍ഷന്‍ പതിനായിരം രൂപയെങ്കിലും നല്‍കണമെന്ന് ജനത പ്രവാസി സെന്റര്‍ വടകര മണ്ഡലം കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

## Article Content

**വടകര:** നല്ല സമയത്ത് വിദേശ രാജ്യങ്ങളില്‍ പോയി ജിവിതവും സൗഖ്യവും ത്യജിച്ച് കഷ്ടപ്പെട്ട് കേരളത്തിന്റെ നട്ടെല്ലായി വിദേശനാണ്യം നേടിത്തന്ന പ്രവാസികള്‍ക്ക് ക്ഷേമപെന്‍ഷന്‍ പതിനായിരം രൂപയെങ്കിലും നല്‍കണമെന്ന് ജനത പ്രവാസി സെന്റര്‍ വടകര മണ്ഡലം കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ ഇന്ന് കാണുന്നതും, അനുഭവിക്കുന്നതുമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ പങ്ക് ഏറെ വലുതാണ്. കണ്‍വെന്‍ഷന്‍ എല്‍.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

രാജന്‍ കൊളാവി പാലം അധ്യക്ഷത വഹിച്ചു. എല്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.ഭാസ്‌കരന്‍, മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണന്‍,കെ കെ വനജ, കെ.ടി.ദാമോദരന്‍, പ്രസാദ് വിലങ്ങില്‍, എന്നിവര്‍ പ്രസംഗിച്ചു. നെല്ലോളി ചന്ദ്രന്‍ സ്വാഗതവും പി.കെ.ശശി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41714/janata-pravasi-center-wanted-expatriate-welfare-pension-increase-to-ten-thousand)