---
title: "തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവവും  യാത്രയയപ്പ് സമ്മേളനവും നാളെ"
english_title: "Thodannur UP School Annual Festival Farewell meeting tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41721/thodannur-up-school-annual-festival-farewell-meeting-tomorrow"
published_at: "2022-05-09T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627929570c72e_thodannur up .jpg"
keywords: []
---

# തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവവും  യാത്രയയപ്പ് സമ്മേളനവും നാളെ

> **Lead Summary:** **വടകര: **തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവവും ,യാത്രയയപ്പ് സമ്മേളനവും ,പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മെയ് 10 ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

## Article Content

**വടകര: **തോടന്നൂര്‍ യു.പി.സ്‌കൂള്‍ വാര്‍ഷികോത്സവവും ,യാത്രയയപ്പ് സമ്മേളനവും ,പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും മെയ് 10 ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സാംസ്‌കാരിക സമ്മേളനം നാളെ വൈകുന്നേരം 6.30 ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ വി.ടി.മുരളി ഉദ്ഘാടനം ചെയ്യും. സ്‌കൂളിനായി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി നിര്‍വഹിക്കും.

നഴ്‌സറി കലോത്സവം വൈകുന്നേരം 5 മണിക്ക് ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41721/thodannur-up-school-annual-festival-farewell-meeting-tomorrow)