---
title: "പുതുപ്പണം കറുകയില്‍ വീണ്ടും സംഘര്‍ഷം ; പത്തോളം പേര്‍ക്ക് പരിക്ക്"
english_title: "Conflict againi vatakara puthuppanam; Dozens injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41743/conflict-againi-vatakara-puthuppanam-dozens-injured"
published_at: "2022-05-09T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62793f0ad1356_youth leegu .jpg"
keywords: []
---

# പുതുപ്പണം കറുകയില്‍ വീണ്ടും സംഘര്‍ഷം ; പത്തോളം പേര്‍ക്ക് പരിക്ക്

> **Lead Summary:** **വടകര: **പുതുപ്പണം കറുകയില്‍ ഭാഗത്ത് വീണ്ടും സംഘര്‍ഷം. നേരത്തെ എസ് ഡി പിഐ - ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശത്താണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

## Article Content

**വടകര: **പുതുപ്പണം കറുകയില്‍ ഭാഗത്ത് വീണ്ടും സംഘര്‍ഷം. നേരത്തെ എസ് ഡി പിഐ - ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശത്താണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതിയുണ്ട്.

10 ത്തോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടന്ന സ്ഥലത്ത് വടകര പൊലീസ് എത്തി നടപടികള്‍ സ്വീകരിച്ചു.

അക്രമത്തിന് പിന്നില്‍ എസ് ഡി പിഐ പ്രവര്‍ത്തകരാണെന്ന് യൂത്ത് ലീഗ് നേതൃത്വം ആരോപിച്ചു. കറുകയില്‍ ശാഖ യൂത്ത് ലീഗ് സെക്രട്ടറി ഷഹിന്റെ വീടിന് നേരെയും അക്രമുണ്ടായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41743/conflict-againi-vatakara-puthuppanam-dozens-injured)