---
title: "അമേച്വര്‍  നാടകോത്സവം ;  വടകരയില്‍  ഇന്ന് കുട്ടികളുടെ നാടക ക്യാമ്പ്"
english_title: " Amateur Drama Festival kicks off in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41801/amateur-drama-festival-kicks-off-in-vadakara"
published_at: "2022-05-10T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279eb10a8f85_EFAS VATAKARA.jpg"
keywords: []
---

# അമേച്വര്‍  നാടകോത്സവം ;  വടകരയില്‍  ഇന്ന് കുട്ടികളുടെ നാടക ക്യാമ്പ്

> **Lead Summary:** **വടകര**: കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവത്തിന് വടകര എഫാസ് വേദിയില്‍ അരങ്ങുണര്‍ന്നു. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട് ഉദ്ഘാടനംചെയ്തു. എഫാസ് വടകര തയ്യാറാക്കിയ സുവനീര്‍ എന്‍ ചന്ദ്രന്‍ ഏറ്റുവാങ്ങി. നഗരസഭാ അധ്യക്ഷ കെ പി ബിന്ദു അധ്യക്ഷയായി.

## Article Content

**വടകര**: കേരള സംഗീത നാടക അക്കാദമി അമേച്വര്‍ നാടകോത്സവത്തിന് വടകര എഫാസ് വേദിയില്‍ അരങ്ങുണര്‍ന്നു. സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട് ഉദ്ഘാടനംചെയ്തു. എഫാസ് വടകര തയ്യാറാക്കിയ സുവനീര്‍ എന്‍ ചന്ദ്രന്‍ ഏറ്റുവാങ്ങി. നഗരസഭാ അധ്യക്ഷ കെ പി ബിന്ദു അധ്യക്ഷയായി.

സുരേഷ് ബാബു ശ്രീസ്ഥ സംസാരിച്ചു. സംഗീത നാടക അക്കാദമി നിര്‍വാഹക സമിതി അംഗം വി ടി മുരളി സ്വാഗതവും സി വത്സകുമാര്‍ നന്ദിയും പറഞ്ഞു. അത് ലറ്റ് കായിക നാടകവേദി പാലക്കാടിന്റെ 1947 നോട്ട് ഔട്ട് എന്ന നാടകം അരങ്ങേറി. കുട്ടികളുടെ നാടകക്യാമ്പ് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ വി കെ പ്രഭാകരന്‍ ഉദ്ഘാടനംചെയ്തു.

ടി കെ വിജയരാഘവന്‍ അധ്യക്ഷനായി. പ്രമുഖ ശാസ്ത്ര പ്രചാരകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കെ ടി രാധാകൃഷ്ണന്‍, മനോജ് നാരായണന്‍, കെ വിജയന്‍, എന്‍ ശിബില്‍ എന്നിവര്‍ സംസാരിച്ചു.

ചൊവ്വാഴ്ച രാവിലെ 8 മുതല്‍ കുട്ടികളുടെ നാടകക്യാമ്പ്, വൈകിട്ട് 5ന് പഴയകാല നാടക പ്രവര്‍ത്തകരുടെ സംഗമം എന്നിവയുണ്ടാകും തുടര്‍ന്ന് റിമംമ്പറന്‍സ് തിയറ്റര്‍ ഗ്രൂപ്പ് കേരള അവതരിപ്പിക്കുന്ന ഇരിക്കപ്പിണ്ഡം കഥപറയുന്നു എന്ന നാടകവും അരങ്ങേറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41801/amateur-drama-festival-kicks-off-in-vadakara)