---
title: "ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച്  സാന്റ്ബാങ്ക്‌സില്‍ അനധികൃത കച്ചവടം"
english_title: "Violation of food safety laws Illegal trade in Sandbanks"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41811/violation-of-food-safety-laws-illegal-trade-in-sandbanks"
published_at: "2022-05-10T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6279f7915754a_SAND BANKS VATAKARA.jpg"
keywords: []
---

# ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച്  സാന്റ്ബാങ്ക്‌സില്‍ അനധികൃത കച്ചവടം

> **Lead Summary:** **വടകര : ** സഞ്ചാരികളുടെ പറുദീസയായ സാന്റ് ബാങ്ക്‌സില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ കാറ്റില്‍ പറത്തി അനധികൃത കച്ചവടം പൊടിപൊടിക്കുന്നു. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ഭക്ഷ്യസുരക്ഷ നിയമം കാറ്റില്‍പറത്തി നടത്തുന്ന അനധികൃത കച്ചവടത്തിന് നഗരസഭയും ഡിടിപിസിയും മൗനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്.

## Article Content

**വടകര : ** സഞ്ചാരികളുടെ പറുദീസയായ സാന്റ് ബാങ്ക്‌സില്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ കാറ്റില്‍ പറത്തി അനധികൃത കച്ചവടം പൊടിപൊടിക്കുന്നു. യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ഭക്ഷ്യസുരക്ഷ നിയമം കാറ്റില്‍പറത്തി നടത്തുന്ന അനധികൃത കച്ചവടത്തിന് നഗരസഭയും ഡിടിപിസിയും മൗനം പാലിക്കുകയാണെന്ന് ആരോപണമുണ്ട്.

ഭക്ഷ്യസുരക്ഷ നിയമം 2006 പ്രകാരം ഭക്ഷ്യോല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നതിനുള്ള ലൈസന്‍സും യാതൊരു വിധ പരിശോധനകളുമില്ലാതെയാണ് കച്ചവടം നടക്കുന്നത്. നഗരസഭ അനുവദിച്ച 7 തട്ടുകടയും ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയിലെ ഒരു കടക്കുമാണ് പ്രവര്‍ത്തനാനുമതിയുള്ളത്.

എന്നാല്‍ 10ഓളം കച്ചവടക്കാര്‍ അനധികൃതമായി കച്ചവടം നടത്തുന്നുണ്ട്. മുളക് പൊരിച്ചതും കോളിഫഌവര്‍ പൊരിച്ചതും, ഉപ്പിലിട്ടതുമടക്കം ഭക്ഷ്യസാധനങ്ങള്‍ യാതൊരു വൃത്തിയുമില്ലാതെ വില്‍പ്പന നടത്തുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്. വൃത്തിഹീനമായ ഭക്ഷ്യഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സഞ്ചാരികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41811/violation-of-food-safety-laws-illegal-trade-in-sandbanks)