---
title: "വെള്ളികുളങ്ങര കിണര്‍ ദുരന്തം;  അനുസ്മരണമായി വടകരയില്‍ വോളിബോള്‍ ടൂര്‍ണമെന്റ്"
english_title: "Vellikulangara well tragedy; Volleyball tournament in Vadakara to commemorate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/41855/vellikulangara-well-tragedy-volleyball-tournament-in-vadakara-to-commemorate"
published_at: "2022-05-10T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/627a1a4ea1f5f_FIRE TEAM .jpg"
keywords: []
---

# വെള്ളികുളങ്ങര കിണര്‍ ദുരന്തം;  അനുസ്മരണമായി വടകരയില്‍ വോളിബോള്‍ ടൂര്‍ണമെന്റ്

> **Lead Summary:** **വടകര: ** മെയ് 11 വടകര കിണര്‍ ദുരന്തത്തിന്റെ 20 വാര്‍ഷികത്തോടനുബന്ധിച്ച് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ കോഴിക്കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എവര്‍ റോളിംഗ് വോളിബോള്‍ ടൂര്‍ണമെന്റ് വടകര ഫയര്‍ സ്റ്റേഷനില്‍ വെച്ച് നടന്നു.

## Article Content

**വടകര: ** മെയ് 11 വടകര കിണര്‍ ദുരന്തത്തിന്റെ 20 വാര്‍ഷികത്തോടനുബന്ധിച്ച് കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ കോഴിക്കോട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എവര്‍ റോളിംഗ് വോളിബോള്‍ ടൂര്‍ണമെന്റ് വടകര ഫയര്‍ സ്റ്റേഷനില്‍ വെച്ച് നടന്നു.

അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ. സതീശന്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് വയനാട് ജില്ലകളിലെ 8 ഓളം ടീമുകള്‍ ഏറ്റുമുട്ടി.

ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ഫയര്‍ സ്റ്റേഷന്‍ വയനാട് ഫയര്‍ സ്റ്റേഷന്‍ മുക്കത്തെ പരാജയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/41855/vellikulangara-well-tragedy-volleyball-tournament-in-vadakara-to-commemorate)